കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

സ്വലാത്ത്‌

ن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما" آية 56 الأحزاب " ' തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബി() യുടെ മേല്‍ സ്വലാത്ത്‌ നിര്‍വഹിക്കുന്നു. സത്യ വിശ്വാസികളെ ,നിങ്ങളും അവിടുത്തെ മേല്‍ സ്വലാത്തും സലാമും നിര്‍വഹിക്കുക ".(വിശുദ്ധ ഖുര്‍ ആന്‍ അഹ്സാബ്-56).നബി(സ) പറയുന്നു :ആരെങ്കിലും എന്റെ മേല്‍ ഒരു സ്വലാത്ത്‌ ചൊല്ലിയാല്‍ അള്ളാഹു അവന് പത്ത് ഗുണം ചെയ്യുന്നതാണ്.(മുസ്ലിം)അല്ലാഹുവും മലക്കുകളും ചെയ്യുന്നു എന്ന്‍ പറഞ്ഞതിന് ശേഷമാണ് വിശ്വാസികളോട് കല്പിക്കുന്നത് എന്നത് തന്നെ സ്വലാതിന്റെ മഹത്വം നമുക്ക്‌ മനസ്സിലാക്കി തരുന്നു.
നേട്ടങ്ങള്‍ :സ്വലാത്ത് കൊണ്ടുള്ള നേട്ടങ്ങള്‍ നിരവധിയാണ്.സല്‍മരണം,നബി(സ)യുടെ ശഫാ അത്ത് ലഭിക്കല്‍ ,ഭൌതികവും ആത്മീയവുമായ ആവശ്യ നിര്‍വഹണം,അള്ളാഹുവിന്റ്റെയും മലക്കുകളുടെയും സ്നേഹം ലഭിക്കല്‍,പാപ മോചനം,നരക മുക്തി തുടങ്ങി സ്വലാത്ത്തിന്‍ടെ മഹത്വം വളരെയാണെന്ന് ഉലമാക്കള്‍ പറയുന്നു.

ഔസ്‌ (റ)നിവേദനം ചെയ്യുന്ന ഒരു ഹദിസില്‍ ഇങ്ങിനെ കാണാം നബി(സ)പറഞ്ഞു. ദിവസങ്ങളീല്‍ ഉത്തമം വെള്ളിയാഴ്ചയാണ്.അതിനാല്‍ അതിനാല്‍ അന്ന് കൂടുതല്‍ സ്വലാത്ത് നിങ്ങള്‍ ചൊല്ലുക.തീര്‍ച്ചയായും നിങ്ങളുടെ സ്വലാത്ത് എനിക്ക് വെളിപ്പെടുത്തിതരും.അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു.യാറാസൂലള്ളാഹ് മണ്ണോട് ചേര്‍ന്ന് കഴിഞ്ഞാല്‍ ഞങ്ങളുടെ സ്വലാത്ത് എങ്ങിനെയാണ് തങ്ങല്‍ക്ക് കാണിച്ചുതരിക ? നബി(സ)പറഞ്ഞു.തീര്‍ച്ചയായും നബിമാരുടെ ശരീരങ്ങള്‍ അള്ളാഹു ഭൂമിക്ക് നിഷിദ്ദമാക്കിയിരിക്കുന്നു“(അബൂദാവൂദ് 1047)സ്വലാത്തിന്റെ മഹത്ത്വന്ങ്ങള്‍ ഇനിയും ഏറെയാണ്.ഇതുതന്നെ ധാരാളമാണല്ലോ.ഒഴിവ്സമയങ്ങള്‍ ഇനി നമുക്ക് സ്വലാത്തിനായി നീക്കിവെക്കാം.