കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍

ഹിജ്റ 938ലായിരുന്നു ജനനം.വലിയ മഖ്ദൂമിന്റെ മകന്‍ മുഹമ്മദുല്‍ ഗസ്സാലിയാണ് പിതാവ്.പിതാവും , പിത്രവ്യനായ ശൈഖ്‌ അബ്ദുല്‍അസീസ്‌ മഖ്ദൂമും ആദ്യ കാല ഗുരുനാഥന്‍മാരാണ്.പൊന്നാനി ജുമുഅത്ത്‌ ജുമുഅത്ത്‌ പള്ളിയില്‍ തന്നെയാണ് പഠനം നടത്തിയത്‌.
അല്ലാമാ ഇസ്മാഈലുസ്സുക്‌രി (ബട്ക്കല്‍ )അബുല്‍ ഹസ്സന്‍ സിദ്ദീഖ് അല്‍ബകരി, അബ്ദുറഹ്മാനു സഫവി,ശൈഖുല്‍ ഇസ്ലാം ഇസ്സുദ്ദീന്‍ ബ്ന്‍ അബ്ദുല്‍അസീസുസ്സുമരി എന്നിവര്‍ ഇദ്ദേഹത്തിന്റെ ഗുരുനാഥന്‍മാരില്‍ ചിലരാണ്.പിന്നീട് ഉപരി പഠനാത്ഥം മക്കയിലേക്ക് പോയി. പ്രഗത്ഭ കര്‍മ്മശാസ്ത്ര പണ്ഡിതനും ശാഫിഈ ഫിഖ്‌ഹിലെ അത്ത്യുന്നത ഗ്രന്ഥമായ തുഹ്ഫ യുടെ കര്‍ത്താവുമായ ശൈഖ്‌ ഇമാം അഹ്മദ്‌ബ്നുഹജറുല്‍ ഹൈതമിയുടെ ശിഷ്യത്വം സ്വീകരിച്ചു.


കോഴിക്കോട്‌ ഖാളിആയിരുന്ന അല്ലാമ അബ്ദുല്‍ അസീസ്‌ ശൈഖ്‌, അശൈഖ്‌ അബ്ദുല്‍ഖാദിര്‍ സാനി പുറത്തില്‍,( കണ്ണൂര്‍ ) അശൈഖ്‌ അബ്ദുല്‍ വഫാ മുഹമ്മദ്‌ ബിന്‍ അലാഉദ്ധീന്‍ അല്‍ ഹിമ്മസി,( കോഴിക്കോട് ) അസ്സയ്യിദ്‌ ഷാഹുല്‍ഹമീദ്മീരാന്‍ അന്നാഹൂരി മുതലായവര്‍ ഇദ്ദേഹത്തിന്റെ സമകാലികരില്‍ പ്രഗല്‍ഭരാണ് .പ്രസിദ്ധ കര്‍മ്മ ശാസ്ത്ര ഗ്രന്ഥമായ ഫതഹുല്‍മുഈന്‍,ചരിത്ര ഗ്രന്ദ്ധമായ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്നിവ പ്രസിദ്ധ ഗ്രന്ഥങ്ങളാണ്.

കേരളത്തിലെ ശരീഅത്ത് കോളേജുകളിലും പള്ളി ദര്സുകളിലും മാത്രമല്ല ഈജിപ്തിലെ ജാമിഉല്‍ അസ്ഹരില്‍ പോലും ഫത്‌ഹുല്‍ മുഈന്‍ പാഠയ ഗ്രന്ഥമാണ്.പല പ്രഗല്‍ഭ പണ്ഡിറതന്മാരും ഇതിനു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.ഇആനതുത്ത്വാലിബീന്‍,തര്ശീഹുല്‍ മുസ്തഫീദീന്‍,തന്ശ്വീത് എന്നീ വ്യാഖ്യാനങ്ങള്‍ ശ്രദ്ധേയമാണ്.അല്ലാമ സയ്യിദ്‌ ബകരി,( മ: ഹി.1310 ) സയ്യിദ്‌ ആലിബ്നു അഹ്മദ്‌ സ്സഖാഫ്,ആലിബ്നു അബ്ദുറഹ്മാന്‍ ശൈഖ്‌ ( മ:ഹി.1347) എന്നിവരാണ് യഥാക്രമം ഈ ക്രതികളുടെ രചയിതാക്കള്‍.
ഇന്ത്യയില്‍ തേര്‍വാഴ്ച നടത്തിയ പറങ്കികളുടെ തനി നിറം തുറന്നു കാണിക്കുന്ന ഏറ്റവും വലിയ ചരിത്ര ഗ്രന്ഥമാണ് തുഹ്ഫതുല്‍ മുജാഹിദീന്‍. ഫ്രഞ്ച്,സ്പാനിഷ്,ലാറ്റിന്‍,ചെക്ക് എന്നീ വിദേശ ഭാഷകളിലേക്കും,കര്‍ണാടക,തമിഴ്,ഉര്‍ദു,ഹിന്ദി,മലയാളം എന്നീ ഇന്ത്യന്‍ ഭാഷകളിലേക്കും ഈ ക്രതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്.വിശ്വവിശ്രുതമായ ഈ ഗ്രന്ഥം വിദേശ ഗ്രന്ഥാലയങ്ങള്‍ ഒരമൂല്യ രേഖയായി കണക്കാക്കുന്നു.ഈ ക്രതിയിലെകേരളത്തെ ക്കുറിച്ചുള്ള രേഖകള്‍ അഞ്ഞൂറില്‍പ്പരം ഗ്രന്ഥങ്ങളിലേക്ക് പകര്ത്തിയിട്ടുന്ടെന്നു ചരിത്രകാരനായ വേലായുധന്‍ പണിക്കശ്ശേരി അവകാശപെടുന്നു.
തുഹ്ഫതുല്‍മുജാഹിദീന്‍ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപെടുത്തിയത് തിരൂരങ്ങാടി കെ മൂസാന്‍ കുട്ടി മൌലവിയാണ്.1937 ലാണ് ഇത് പ്രസിദ്ധീകരിച്ചത്.പരപ്പനങ്ങാടിയിലെ അഭിഭാഷകനായ കെടി രാമനുണ്ണിനായരാണ് ഇതിനു അവതാരിക എഴുതിയത്.1986 ല്‍ തിരൂര്‍ മുബാറക്‌ ബുക്ക്‌സ്റ്റാള്‍ ഇതിന്‍റെ പ്രസാധനം നടത്തിയെങ്കിലും ആ കോപ്പികള്‍ ഇന്ന് ലഭ്യമല്ല.സി ഹംസ,നെല്ലികുത്ത് മുഹമ്മദലി മുസ്ലിയാര്‍ എന്നിവരും പരിഭാഷ എഴുതിയിട്ടുണ്ട്.
ഹിജ്റ 991 ല്‍ വഫാതായി.മാഹി കുഞ്ഞിപള്ളി മഖാമിന് പുറത്താണ് അദ്ദേഹത്തിന്‍റെ ഖബര്‍.