കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ഖുതുബുസ്സമാന്‍ മമ്പുറം തങ്ങള്‍

ശൈഖ്‌ ജിഫ്രി തങ്ങളുടെ (മരണം ഹി . 1222 ദുല്‍ഖഅദു 8) സഹോദരി സയ്യിദത്ത്‌ ഫാത്വിമ ജിഫ്രിയുടെയും സയ്യിദ്‌ മുഹമ്മദ്‌ബ്നു സഹ്ല്‍ മൌലദ്ദവീലയുടെയും മകനായി ഹി.1166 ദുല്‍ഹജ്ജ് 23 ന് ഹളര്‍മൌതിലെ തരീം പ്രദേശത്ത് ജനിച്ചു.
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. ഹി.1183 ല്‍ അമ്മാവന്മാരായ ശൈഖ്‌ ജിഫ്രിയെ (ഖബര്‍ കോഴിക്കോട്‌ ജിഫ്രി ഹൌസ്) കാണാനും ശൈഖ്‌ ഹസന്‍ ജിഫ്രിയെ (ഖബര്‍ മമ്പുറം മഖാമിനുള്ളില്‍) സിയാറത്ത്‌ ചെയ്യാനും വേണ്ടിയാണ് മലബാരിലെത്തിയത്.
തന്‍റെ മകളെ സഹോദരിപുത്രനായ സയ്യിദ്‌ അലവിക്ക് വിവാഹം ചെയ്തു കൊടുക്കണമെന്നും അദ്ദേഹം ഇവിടെ വരുമെന്നും ഹസന്‍ ജിഫ്രി പറഞ്ഞിരുന്നു. സയ്യിദ്‌ ഹസന്‍ ജിഫ്രിയുടെ വസിയ്യത്ത് പോലെ തന്നെ സയ്യിദ്‌ അലവി തങ്ങള്‍ ഹസന്‍ ജിഫ്രിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു.ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ജനിച്ചു.
 ഫത്വിമയുടെ മരണ ശേഷം മമ്പുറം തങ്ങള്‍ കൊയിലാണ്ടിയിലെ അമ്പക്കാന്റെകത്ത്‌ അബൂബക്കര്‍ മദനിയുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു.ഈ ബന്ധത്തിലാണ് സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്. മഹാനായ വെളിയങ്കോട് ഉമര്‍ ഖാസി മമ്പുറം തങ്ങളുടെ സ്നേഹിതനും മുരീദുമായിരുന്നു.ഉമര്‍ ഖാസി ജയിലില്‍ നിന്ന് മമ്പുറം തങ്ങള്‍ക്കയച്ച കത്ത്‌ പ്രസ്താവ്യമാണ്.നിരവധി കറാമത്തിന്റെ ഉടമയായിരുന്ന മമ്പുറം തങ്ങള്‍ പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്ത് നേത്രത്വം നല്‍കി.അവയില്‍ പ്രധാന പെട്ടതാണ് മുട്ടിയറയിലും ചേറൂരും നടന്നത്.
സ്വന്തം കുതിരപ്പുറത്തു കയറി ബ്രിട്ടീഷ്‌ സേനക്ക് നേരെ കുതിച്ച് ശത്രുക്കളെ അറിഞ്ഞുവീഴ്ത്തുകയായിരുന്നു മമ്പുറം തങ്ങള്‍ ചേറൂരില് ചെയ്തത്. മുട്ടിയറയില്‍ പതിനൊന്നും ചേറൂരില്‍ ഏഴും ആളുകള്‍ രക്തസാക്ഷികളായി.
കേരളത്തില്‍ നിരവധി പള്ളികള്‍ മമ്പുറം തങ്ങള്‍ പണി കഴിപ്പിച്ചിട്ടുണ്ട. ഏറനാട്ടിലും, വള്ളുവനാട്ടിലും ‍ മുസ്ലിം കുടുംബങ്ങളില്‍ ജനിക്കുന്ന ആണ്‍കുട്ടികളില്‍ പലര്‍ക്കും ഇന്നും തങ്ങളുടെ പേര്‍ വിളിക്കുന്നതായി കാണാം.
ഹി.1260 മുഹറം ഏഴിന് മഹാനായ ആ നേതാവ് ഈ ലോകത്തോട്‌ വിടപറഞ്ഞു.