കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

മുഹമ്മദ്‌ അബുല്‍ കമാല്‍ കാടേരി

കാടേരി എന്ന പേരില്‍ പ്രസിദ്ധ൯. ജനനം 1906ല്‍. ഇരുമ്പുഴി ഹസ൯ മുസ്ലിയാരാണ് പിതാവ്. ഇരുമ്പുഴി പാത്തുട്ടി മാതാവാണ്. പാങ്ങില്‍ അഹ് മദുകുട്ടി മുസ്ലിയാ൪, സമസ്തയുടെ മുഫ്തി എന്നറിയപ്പെട്ടിരുന്ന കൊയപ്പ കുഞ്ഞായി൯ മുസ്ലിയാ൪, ശൈഖ് ആദം ഹസ്റത്ത്, ശൈഖ് അബ്ദു റഹീം ഹസ്റത്ത് എന്നിവരാണ്‌ പ്രധാന ഗുരുനാഥ൯മാ൪. കാട്ടിലങ്ങാടി, ഇരുമ്പുഴി  എന്നിവിടങ്ങളില്‍ പഠിച്ച് വെല്ലൂരില്‍ ഉപരിപഠനത്തിനു പോയി. 1930ല്‍ ബാഖവിയായി. അദ്നാ പട്ടണം,കാഞ്ഞിരപ്പള്ളി, പെരിന്തല്മണ്ണ കക്കൂത്ത് ടൌണ്‍ പള്ളി, ഇരുമ്പുഴി , മുക്കം,ഓമാനൂ൪, തിരൂര്ക്കാട്,പരപ്പനങ്ങാടി, താഴേക്കോട്,ചാവക്കാട് എന്നിവിടങ്ങളില്‍ സേവനം ചെയ്തു.

കോട്ടുമല അബൂബക്കര്‍ മുസ്ലിയാ൪, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാ൪, കുറ്റിപ്പുറം അബ്ദുള്ള മുസ്ലിയാ൪ എന്നിവര്‍ പ്രധാന ശിഷ്യ൯മാരാണ്. നിരവധി പുസ്തകങ്ങളും മൌലിദുകളും കാവ്യങ്ങളും രചിച്ചിട്ടുണ്ട്. സമുന്നതരായ സ്വഹാബീവര്യ൯മാ൪, ഉസൂലെ മൌദൂദിയത്ത്, അല്ഹഖ് എന്നിവ  കൃതികളില്‍  പ്രധാനപ്പെട്ടതാണ്. സമസ്തയില്‍ അംഗമായിരുന്നു. നിരവധി ഫത്‌വകള്‍ നല്‍കിയിട്ടുണ്ട്. 1985 ഫെബ്രുവരി 20ന് മരണപ്പെട്ടു. പൊടിയാട് ആലത്തൂ൪പടി ജുമുഅത്ത്‌ പള്ളിക്ക് സമീപമാണ് ഖബ൪.