ഖുര്ആ൯ പാരായണനിയമ വിജ്ഞാനത്തില്‍ അവഗാഹം നേടിയ പ്രഗത്ഭ പണ്ഡിതനായിരുന്നു മ൪ഹൂം എ കെ കുഞ്ഞറമുട്ടി മുസ്ലിയാ൪. ഫറോക്ക് അണ്ടിക്കാട൯ കുഴിയില്‍ മൊയ്തീന്കുഖട്ടി മൊല്ലയുടെയും ആക്കോട് കുറുന്തോട്ടത്തില്‍ ഉമ്മയ്യയുടെയും മകനായി ഹിജ്റ 1320ലാണ് ജനനം. പ്രാഥമിക പഠനം സ്വന്തം പിതാവില്‍ നിന്നും കക്കോവ് മദ്റസയില്‍ നിന്നുമായിരുന്നു. മൂദാക്കര ജുമുഅത്ത് പള്ളി, വാഴക്കാട് ദാറുല്‍ ഉലൂം, കുഞ്ഞുണ്ണിക്കര, തളിപ്പറമ്പ്, പാനൂ൪, പൊന്നാനി എന്നിവിടങ്ങില്‍ ദ൪സ് പഠനം നടത്തി.
അബ്ദുല്‍ ഖാദി൪ ഫള്ഫരി, തുന്നംവീട്ടില്‍ മുഹമ്മദ് മുസ്ലിയാ൪, ഖുതുബി മുഹമ്മദ് മുസ്ലിയാ൪, പുതിയാപ്പിള അബ്ദുറഹ്മാ൯ മുസ്ലിയാ൪, പാലക്കാട് പല്ലൂ൪ സ്വദേശി കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪.മ൪ഹൂം കണ്ണിയത്ത് അഹ്മദ് മുസ്ലിയാ൪, കൈപ്പറ്റ ബീരാന്കുമട്ടി മുസ്ലിയാ൪, ഹസ൯ മുസ്ലിയാ൪, കെ കെ സ്വദഖത്തുല്ല മുസ്ലിയാ൪, ഇ കെ അബൂബക്ക൪ മുസ്ലിയാ൪ തുടങ്ങിയ പ്രമുഖ൪ സഹപാഠികളും സമശീ൪ഷരുമാണ്.
പ്രശസ്ത പണ്ഡിതനായിരുന്ന മക്കയിലെ സയ്യിദ് അലവി മാലിക്കിയില്നിരന്ന് ത്വരീഖത്ത് സ്വീകരിച്ച അദ്ദേഹം ഏഴിമല സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍, കക്കിടിപ്പുറം അബൂബക്ക൪ മുസ്ലിയാ൪, കോട്ടിക്കുളം അബ്ദുല്‍ അസീസുല്‍ ഖാദിരി എന്നിവരുമായി ആത്മബന്ധം സ്ഥാപിച്ചിരുന്നു. തലശ്ശേരി ആലിഹാജി പള്ളി, മട്ടാമ്ബ്രം പള്ളി, കുറ്റിച്ചിറ ജുമുഅത്ത് പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു.
സമസ്തയുടെ ആസ്ഥാനമായി പ്രവ൪ത്തിച്ചിരുന്ന കോഴിക്കോട് മുദാക്കര പള്ളിയിലാണ് അവസാന കാലങ്ങളില്‍ കുഞ്ഞറമുട്ടി മുസ്ലിയാ൪ സേവനമനുഷ്‌ഠിച്ചിരുന്നത്. സമസ്തയുടെ ഔദ്യോഗിക ‘ഖാരിഅ്’ ആയിരുന്നു. പഴയ കാല സുന്നി പ്രസിദ്ധീകരണങ്ങളായ സുബുലുസ്സലാം, അല്ജലാല്‍, അല്ബു൪ഹാ൯, അല്ബയാ൯ എന്നിവകളില്‍ ‘ഫിഖ്‌ഹ്’ കൈകാര്യം ചെയ്തിരുന്നു. ‘അല്മിയാഅ്’ എന്ന തൂലികാനാമമായിരുന്നു സ്വീകരിച്ചിരുന്നത്. സുബുലുസ്സലാം പത്രാധിപസമിതി അംഗവുമായിരുന്നു.
മ൪ഹൂം എന്‍ അഹമ്മദ് ഹാജി എലത്തൂ൪, കെ എം മാത്തോട്ടം, ചാലിയം എ പി അബൂബക്ക൪ മുസ്ലിയാ൪, ആ൪ എം അലിമുഹമ്മദ് തുടങ്ങിയവ൪ സുന്നത്ത് ജമാഅത്തിന്റെ൪ പ്രവ൪ത്തനരംഗത്ത് അദ്ദേഹത്തിന്റെ് സഹകാരികളായിരുന്നു.
ജാമിഅ: സഅദിയ്യ പ്രിന്സിറപ്പല്‍ എ കെ അബ്ദുറഹ്മാ൯ മുസ്ലിയാ൪, പി ടി സി മുഹമ്മദലി മാസ്റ്റ൪, സുന്നി വിദ്യാഭ്യാസ ബോ൪ഡ് സെക്രട്ടറി എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്ലത്തീഫ് ഫൈസി (സിറാജ്) തുടങ്ങിയവ൪ ശിഷ്യരില്‍ പ്രമുഖരാണ്.
വാഴക്കാട് ആമക്കോട്ട് ഖദീജ ഹജ്ജുമ്മയാണ് ഭാര്യ. എ കെ പി അബ്ദുല്‍ അസീസ് ഏകമകനാണ്. 1985ലെ ഹജ്ജ് വേളയില്‍ മിനയില്‍ വെച്ച് ഇഹ്റാമിലായി ആ മഹാത്മാവ് വിടപറഞ്ഞു. മദീനയിലെ മസ്ജിദുല്‍ ഖൈഫിന് സമീപമാണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>