എം എ ബീരാ൯ സാഹിബിന്റെഭ മക൯ അബ്ദുള്ള ഹാജിയുടെയും മറിയം ബീവിയുടെയും മകനായി ഹിജ്റ 1342 റജബ് 29ന് തൃക്കരിപ്പൂരില്‍ ജനിച്ചു. മുക്രിക്കാരന്റ4വിടെ എന്നതിന്റെി ചുരുക്കമാണ് എം എ.
ബീരിച്ചേരി അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪, മുഹമ്മദ് മുസ്ലിയാ൪, ഷാഹുല്‍ ഹമീദ് തങ്ങള്‍, നാദാപുരം ശീറാസി മുസ്ലിയാ൪, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാ൪, കൊയപ്പ മുഹമ്മദ്കുട്ടി മുസ്ലിയാ൪ എന്നിവരാണ്ഗുരുനാഥ൯മാ൪. തൃക്കരിപ്പൂ൪, പടന്ന എന്നിവിടങ്ങളിലായിരുന്നു പഠനം. 1954—ല്‍ അധ്യാപന രംഗത്ത് കാലെടുത്തു വച്ചു. തൃക്കരിപ്പൂ൪ മൊട്ടമ്മല്‍, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം, ഉദിനൂ൪ എന്നിവിടങ്ങളിലായിരുന്നു ദ൪സ്. 1979മുതല്‍ ദേളി ജാമിഅ സഅദിയ്യ അറബിയുടെ സാരഥിയാണ്.
മ൪ഹൂം സഈദ് മുസ്ലിയാരുടെ പേരില്‍ കല്ലട്ര അബ്ദുല്‍ ഖാദി൪ ഹാജി 1970ലാണ് സഅദിയ്യ ആരംഭിച്ചത്. വിദ്യാഭ്യാസ ബോ൪ഡിന്റെന രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ചത് എം എ യാണ്. 1951—ല്‍ എം എ സമസ്തക്ക് നല്കി്യ പ്രമേയമാണ് 1961—ല്‍ വിദ്യാഭ്യാസ ബോര്ഡ്് രൂപീകരിക്കാനുണ്ടായ നിമിത്തങ്ങളിലൊന്ന്. സ്വതന്ത്ര ഇന്ത്യയില് സ്കൂളുകളിലെ മതപഠന സൗകര്യം നിര്ത്തനലാക്കിയതായിരുന്നു പ്രമേയ വിഷയം. പ്രഥമ കമ്മിറ്റിയില്‍ അംഗമായിരുന്ന എം എ വിദ്യാഭ്യാസ ബോ൪ഡിന്റെം ഒന്നാമത്തെ പാഠപുസ്തക കമ്മിറ്റിയിലും അംഗമായിരുന്നു. 1966—ല്‍ സമസ്ത മുശാവറ അംഗമായി.
സ്വന്തം നാട്ടില്‍ മതപഠനരംഗത്ത് നടപ്പാക്കിയ പാഠപദ്ധതിയുടെ വിപുലീകരിച്ച രൂപമായിരുന്ന പിന്നീട് സമസ്ത നടപ്പില്‍ വരുത്തിയ പാഠവിഷയങ്ങള്. മികച്ച തൂലികയുടെ ഉടമയായ എം എ രണ്ടു ഡസനിലേറെ ഗ്രന്ഥങ്ങളുടെ ക൪ത്താവാണ്.
മുസ്ലിംകളും ശരീഅത്ത് നിയമങ്ങളും, മൌദൂതി ഖണ്ഡനം രണ്ടു ഭാഗം (ജമാഅത്തെ ഇസ്‌ലാമി വീക്ഷണവും വിമ൪ശനവും), സ്വഹാബത്തിന്റെഗ ആത്മവീര്യം (രണ്ടു ഭാഗം), ഇസ്‌ലാമിക ചിന്ത സത്യവും മിഥ്യയും, മതനവീകരണത്തിന്റെ( വേലിയേറ്റം, തബ് ലീഗ്ജമാഅത്ത് എന്ത് എന്തിനു, ജമാഅത്തെ ഇസ്‌ലാമി വിമ൪ശനങ്ങള്ക്ക്ത മറുപടി, മയ്യത്ത് പരിപാലനം, നിസ്കാരം, പ്രവാചകന്മാങരുടെ അമാനുഷികത്വം കഹ്ഫുശുബാഹാത്ത്, ലോഗാനുഗ്രഹി, അദ്കാ൪ എന്നിവ പ്രധാനപ്പെട്ടതാണ്.
മുഅല്ലിംകളുടെ പുരോഗതിക്കായി കേരളത്തില്‍ ആദ്യമായി ജംഇയ്യത്തുല്‍ മുഅല്ലിമീ൯ പയ്യന്നൂരില്‍ രൂപീകരിക്കുകയും പ്രഥമ പ്രസിടണ്ടാവുകയും ചെയ്തു. 1971—ല്‍ കണ്ണൂ൪ ജില്ലാ സമസ്ത സെക്രട്ടറിയായി. 1989 മുതല്‍ സമസ്ത കേന്ദ്രമുശാവറ വൈസ് പ്രസിടണ്ടാണ്. സുന്നി വിദ്യാഭ്യാസ ബോര്ഡ്ത അഖിലേന്ത്യാ ചെയ൪മാനാണ് എം എ.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>