ചാലില്‍ കുഞ്ഞിബാവ മുസ്ലിയാരുടെ മകനായി 1919—ലാണ് ജനനം. ഉമ്മാത്തു ഹജ്ജുമ്മയാണ് മാതാവ്.
സി ഹൈദ൪ഹാജി, സി അബ്ദുസ്സമദ് മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ മുസ്ലിയ൪, അഹമ്മദ് കുട്ടി മുസ്ലിയാ൪, അബൂബക്ക൪ മുസ്ലിയാ൪, ആഇശ എന്നിവ൪ സഹോദരീസഹോദര൯മാരാണ്. ഓത്തുപുരയില്‍ കുഞ്ഞമ്മു മൊല്ല, പിതാവ് കുഞ്ഞിബാവ മുസ്ലിയാ൪, സി മോയി൯ കുട്ടി മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ ഫള്ഫരി, മലയമ്മ അബൂബക്ക൪ മുസ്ലിയാ൪ എന്നിവരാണ് ഗുരുവര്യ൪.
നാട്ടിലെ എല്‍ പി സ്കൂള്‍, ഓത്തുപള്ളി, വട്ടക്കുണ്ടുങ്ങല്‍, വാഴക്കാട് ദാറുല്‍ ഉലൂം, മദ്രാസ് ജമാലിയ്യ, വെല്ലൂ൪ ബാഖിയാത്ത് എന്നിവിടങ്ങളില്‍ പഠനം. പന്നൂര്‍, പാലങ്ങാട്, നെടിയനാട് എന്നിവിടങ്ങളില്‍ സേവനം. നെടിയനാട് ജുമാമസ്ജിദില്‍ നാല്പളത് വ൪ഷം ഖാളിയും മുദ൪രിസുമായിരുന്നു.
സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് , 1954 മുതല്‍ വിദ്യാഭ്യാസ ബോര്ഡ്ക മെമ്പ൪, സമസ്ത അറുപതാം വാര്ഷിഭകം നടക്കുമ്പോള്‍ നിലവിലുള്ള മുശാവറ അംഗങ്ങളില്‍ പത്താമത്തെ അംഗം. വാവൂര്‍ മലയില്‍ ബീരാ൯ മുസ്ലിയാരുടെ മകളാണ് ഭാര്യ. ആഇശ, മുഹമ്മദ് ഫൈസി, സി അബ്ദു൪റസാഖ് മാസ്റ്റ൪, അബ്ദുല്‍ ലത്വീഫ് മാസ്റ്റ൪ എന്നിവ൪ മക്കളാണ്. 2002 ആഗസ്ത് 16നായിരുന്നു മരണം. പന്നൂര്‍ ജുമുഅത്ത് പള്ളി ഖബ൪ സ്താനില്‍ റോഡിന് സമീപമാണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>