1908ല്‍ എളയടത്താണ് കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ ജനനം.
കീഴന കുഞ്ഞഹമ്മദ് ഹാജിയാണ് പിതാവ്. ചാന്തോങ്ങില്‍ കുഞ്ഞിപ്പാത്തുവാണ് മാതാവ്.പുതിയോട്ടില്‍ അബ്ദുള്ള മുസ്ലിയാ൪, അറക്കപര്യായി മുസ്ലിയാ൪, ചെറിയ അമ്മദ് മുസ്ലിയാ൪, ചീക്കിലോട് കുഞ്ഞബ്ദുല്ല മുസ്ലിയാ൪, ഖുതുബി മുഹമ്മദ് മുസ്ലിയാ൪, തറക്കണ്ടി അബ്ദുറഹ്മാ൯ മുസ്ലിയാ൪ എന്നിവരില്‍ നിന്നാണ് മത വിദ്യാഭ്യാസം നേടിയത്.
ഇരിക്കൂ൪, തിരുത്തി, കാസര്കോിട്, ചേരാപുരം, നാദാപുരം, എന്നിവിടങ്ങളില്‍ നിന്നും പഠനം നടത്തി. തുരുത്തി, മാട്ടൂല്‍, നാദാപുരം എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തു. സുദീ൪ഘമായ നാല്പ്പത്താറു വ൪ഷം നാദാപുരത്ത് ദ൪സ് നടത്തി.
മ൪ഹൂം ആ൪ അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪, ചിറ്റൂ൪ മുഹമ്മദ് മുസ്ലിയാ൪, പീടികക്കണ്ടി കുഞ്ഞബ്ദുല്ല മുസ്ലിയാ൪, ചാലിയം എ പി അബൂബക്ക൪ മുസ്ലിയാ൪ തുടങ്ങി ശിഷ്യ൯മാ൪ നിരവധിയാണ്. 2000 ഒക് ടോബ൪ 13ന് (റജബ് 15) വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>