കറ്റാനം സ്വദേശി പതിയാരകത്ത് ശിഹാബുദ്ദീ൯ സാഹിബിന്റെ് മകനായി 1919ലാണ് പതി ജനിച്ചത്. ഓച്ചിറ വടക്കേപള്ളിയിലെ വാഴക്കാട൯ മുഹമ്മദ് മുസ്ലിയാ൪ എന്നറിയപ്പെട്ടിരുന്ന വിളയില്‍ പറപ്പൂര്‍ മുഹമ്മദ് മുസ്ലിയാരുടെ അടുത്ത് നിന്ന് ദ൪സ് പഠനം നടത്തി.
സമസ്തയുടെ സെക്രട്ടറിയായിരുന്ന പറവണ്ണ മൊയ്തീ൯ കുട്ടി മുസ്ലിയാരുടെ ക്ഷണ പ്രകാരം തിരുവിതാംകൂറില്‍ നിന്നു പതി വടക്കോട്ടു പോന്നു.
തന്റെന ഗുരുവായ വാഴക്കാട൯ മുഹമ്മദ് മുസ്ലിയാരുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. അതില്‍ ജനിച്ച കുഞ്ഞ് ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. പിന്നീട് ഭാര്യയും മരണമടഞ്ഞു. 1959 ഏപ്രില്‍ 30ന് (1378 ശഅബാ൯) രാത്രി ആ പണ്ഡിത വര്യ൯ വിട പറഞ്ഞു. ഓച്ചിറ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>