കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ഒ അബ്ദുറഹ്മാ൯ മുസ്ലിയാ൪

സമസ്ത കേരള സുന്നി യുവജന സംഘം കോഴിക്കോട്‌ അ൯സാറുല് മുസ് ലിമീ൯ ഹാളില്‍ പിറവിയെടുത്തപ്പോള്‍ പ്രസ്തുത യോഗാദ്ധ്യക്ഷ൯ പ്രഗല്ഭി പണ്ഡിതനായിരുന്ന ഒ അബ്ദുറഹ്മാ൯ മുസ്ലിയാരായിരുന്നു. മുദാക്കര പള്ളിയില്‍ അബ്ദുറഹ്മാ൯ മുസ്ലിയാ൪ ജോലിയേറ്റ ശേഷം സമസ്തയുടെ ഓഫീസായി പള്ളി മാറുകയായിരുന്നു. സമസ്തയുടെ നേതാവായിരുന്ന ഫറോക്ക്‌ സ്വദേശി ജ൪മ്മ൯ അഹമ്മദ്‌ മുസ്ലിയാരുടെ നിര്യാണത്തെ തുട൪ന്നാണ് അദ്ദേഹം മുദാക്കരയില്‍ വന്നത്. മുദാക്കര ഉസ്താദ്‌ എന്ന പേരിലാണ് അറിയപ്പെട്ടത്. പറപ്പൂ൪ മുഹമ്മദ്‌ മുസ്ലിയാ൪ (വാഴക്കാട൯) രുടെ ഒഴിവിലേക്കാണ് സമസ്തയുടെ ജോയിന്റ് സെക്രട്ടറിയായി അദ്ദേഹത്തെ
 തിരഞ്ഞെടുത്തത്‌. പടിഞ്ഞാറങ്ങാടിയാണ് സ്വദേശം.
1907ലാണ് ജനനം. കോടഞ്ചേരി ബാപ്പുട്ടി മുസ്ലിയാ൪, ചുങ്കത്തറ കുഞ്ഞാലി മുസ്ലിയാ൪, അറക്കല്‍ മൂപ്പ൯ എന്ന കുഞ്ഞിമരക്കാ൪ മുസ്ലിയാ൪ എന്നിവ൪ ഗുരുനാഥ൯മാരാണ്‌. കെ കെ സ്വദഖത്തുള്ള മുസ്ലിയാ൪, കക്കിടിപ്പുറം അബൂബക്ക൪ മുസ്ലിയാ൪ എന്നിവ൪ സഹപാഠികളില്‍ പ്രമുഖരാണ്. കണ്ണൂ൪, കോഴിക്കോട്‌ എന്നിവിടങ്ങളിലായിരുന്നു സേവനം. സ്വന്തം ഗുരു അറക്കല്‍ മൂപ്പരുടെ മകള്‍ ഫാത്തിമയാണ് ഭാര്യ. അബ്ദുള്ള മുസ്ലിയാ൪, ഹൈദ൪ മുസ്ലിയാ൪ എന്നിവ൪ സന്താനങ്ങളാണ്. 1955ല്‍ മരണപ്പെട്ടു. പടിഞ്ഞാറങ്ങാടി അറക്കല്‍ ജുമുഅത്ത് പള്ളിയുടെ സമീപത്താണ് ഖബ൪.