കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

പാനായിക്കുളം പുതിയാപ്ല അബ്ദുറഹ്മാ൯ മുസ്ലിയാ൪

അഗാധ പാണ്ഡിത്യത്തിന്റെബ ഉടമയും ത്വരീഖത്തിന്റെപ ശൈഖുമായിരുന്നു പാനായിക്കുളം അബ്ദുറഹ്മാ൯ മുസ്ലിയാ൪, കരിവേലിപ്പറമ്പില്‍ അഹമ്മദ്‌ സാഹിബിന്റെയ മകനായി 1926 ലാണ് ജനനം. താട്ടാങ്ങര കുട്ട്യേമു മുസ്ലിയാ൪, പൊന്നാനി കുഞ്ഞ൯ ബാവ മുസ്ലിയാ൪ എന്നിവ൪ ഗുരുനാഥ൯മാരില്‍ പ്രധാനികളാണ്. അറക്കല്‍ പരീക്കുട്ടി മുസ്ലിയാ൪, തണ്ണിവട്ടം മുഹമ്മദ്‌ കുട്ടി മുസ്ലിയാ൪ എന്നിവ൪ സഹാപാഠികളാണ്. പഠിക്കുന്ന കാലത്ത്‌ തന്നെ ഗുരുനാഥനായ കുട്ട്യേമു മുസ്ലിയാരുടെ മരണം കാരണം പൊന്നാനിയിലെ ദ൪സ് ഏറ്റെടുത്ത്‌ നടത്തി.ആയഞ്ചേരി തറക്കണ്ടി അബ്ദുറഹ്മാ൯ മുസ്ലിയാ൪, ചെറിയമുണ്ടം കുഞ്ഞിപ്പോക്ക൪ മുസ്ലിയാ൪, ശൈഖ് ഹസ൯ ഹസ്രത്ത്‌, ഇ കെ അബൂബക്ക൪ മുസ്ലിയാ൪ എന്നിവ൪ ശിഷ്യാ൯മാരില്‍ പെടും. കുട്ട്യേമു മുസ്ലിയാരുടെ പള്ളിയില്‍ നിന്ന് പിരിഞ്ഞ ശേഷം സ്വന്തം വീട്ടില്‍ തന്നെയായിരുന്നു ദ൪സ്. അദ്ദേഹത്തിന്റെര ഭാര്യയും ഒരു പണ്ഡിതയായിരുന്നു. അദ്ദേഹത്തിന്റെര അധ്യക്ഷതയില്‍ സമസ്തയുടെ നിരവധി യോഗങ്ങള്‍ നടന്നിട്ടുണ്ട്.
1934 നവംബ൪ 14—ന് സമസ്ത സൊസൈറ്റീസ്‌ ആക്റ്റ് പ്രകാരം രജിസ്റ്റ൪ ചെയ്യുമ്പോള്‍ പതിനഞ്ചാം നമ്പ൪ മെമ്പറാണ് പാനായിക്കുളം. 1961ല്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി കക്കാട് ചേര്ന്നറ സമ്മേളനം അദ്ദേഹത്തിന്റെു പേരിലുള്ള നഗരിയിലായിരുന്നു നടത്തപ്പെട്ടത്.
1959 സെപ്തംബ൪ പത്തിന് കാഞ്ഞിരമുക്കിലെ വീട്ടില്‍ വച്ച് വഫാത്തായി. പാനായിക്കുളം ബാപ്പു മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪, അബൂതുറാബ്‌ മുസ്ലിയാ൪, അബൂ ഉബൈദ്‌ മുസ്ലിയാ൪ എന്നിവ൪ സന്താനങ്ങളാണ്. പെരുമ്പടപ്പ്‌ പുറങ്ങ് ജുമുഅത്ത് പള്ളിയുടെ സമീപത്താണ് ഖബ൪.