കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

പള്ളി വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാ൪

പ്രസിദ്ധനായ അറബിഭാഷാ പണ്ഡിതനായിരുന്നു പള്ളിവീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാ൪. സമസ്തയുടെ പ്രഥമ സിക്രട്ടറിയാണ്‌. കോഴിക്കോട്ടെ കുറ്റിച്ചിറയില്‍ ഹി: 1300 (1881) ലാണ് ജനനം. മുച്ചുന്തി പള്ളി, വാണിയമ്പാടി അറബിക്കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. പള്ളി ദ൪സില്‍ നിന്ന് മാത്രം പഠിച്ച അദ്ദേഹത്തിന് മറ്റൊരു ഡിഗ്രിയുമില്ലാതെ തന്നെ കോഴിക്കോട്‌ ഹിമായത്ത് ഹൈസ്കൂളില്‍ ജോലി ലഭിച്ചു. അറബി കവിയായിരുന്ന അദ്ദേഹം അറബി-മലയാളത്തില്‍ ഒരു ഡിക്ഷ്ണറി രചിച്ചിട്ടുണ്ട്. സമസ്ത സൊസൈറ്റീസ്‌ ആക്ട്‌ പ്രകാരം രജിസ്റ്റ൪ ചെയ്തപ്പോള്‍ പി വി മുസ്ലിയാ൪ ആറാമത്തെ മെമ്പറാണ്. മരണം വരെ മുശാവറ അംഗമായിരുന്നു. ഹി: 1370 ല്‍ (1950 ഡി:12 ന്) അദ്ദേഹം വഫാത്തായി. കോഴിക്കോട്‌ കണ്ണംപറമ്പിലാണ് ഖബ൪.