കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ടി കെ അബ്ദുള്ള മുസ്ലിയാ൪

കണ്ണൂ൪ ജില്ലയിലെ മാട്ടൂല്‍ തുയ്യാടിക്കാട് ഖദീജ എന്നവരുടെയും എം കെ മുഹമ്മദ്‌ ഹാജിയുടെയും മകനായി ടി കെ ജനിച്ചു. മാട്ടൂല്‍ ടി കെ എന്നായിരുന്നു ആദ്യകാലത്ത്‌ അറിയപ്പെട്ടിയുന്നത്. കൈതക്കര അബ്ദുറഹിമാ൯ മുസ്ലിയാ൪, അബ്ദുള്ള മുസ്ലിയാ൪, കൊയപ്പ കുഞ്ഞായീ൯ മുസ്ലിയാ൪, കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഉസ്താദുമാ൪. സമസ്തയുടെ മുഖപത്രമായിരുന്ന അല്ബയാ൯ അറബി മലയാള മാസികയുടെ സ്ഥിരം ലേഖകനായിരുന്നു. 1954 ല്‍ പരപ്പനങ്ങാടിയില്‍ ബയാനിയ്യ ബുക്ക്‌സ്റ്റാളും പ്രസ്സും സ്ഥാപിച്ചു. അല്ബയാ൯ മലയാള മാസികയുടെ മുഖപത്രാധിപരായിരുന്നു. 1957 ല്‍ സമസ്ത കേരള വിദ്യാഭ്യാസ ബോര്ഡി്ല്‍ അംഗമായി.
1959 മുതല്‍ പരീക്ഷ ബോര്ഡ് ചെയര്മാനായിരുന്നു. സമസ്തയുടെ പൊതുപരീക്ഷ ശില്പി ടി കെ ആയിരുന്നു. മദ്രസ്സകളില്‍ ടി കെ യുടെ പുസ്തകങ്ങള്‍ പാവിഷയങ്ങളായിരുന്നു. 1951 ല്‍ വാളക്കുളം ജുമുഅത്ത് പള്ളിയില്‍ ചേര്ന്ന യോഗത്തിലാണ് വിദ്യാഭ്യാസ ബോര്ഡ് രൂപീകരിച്ചത്‌. പ്രസ്തുത കമ്മിറ്റിയില്‍ എട്ടാമത്തെ അംഗമായി ടി കെ യുടെ പേരു കാണാം.
നബീലുന്നജാത്ത്, ഹാദില്‍ ഹുജാജ്‌, ജലാലൈനി പരിഭാഷ തുടങ്ങിയ കൃതികള്‍ രചിച്ചു. കണ്ണൂരില്‍ ജനിച്ച ടി കെ പരപ്പനങ്ങാടിക്കാരനായാണ് അറിയപ്പെട്ടത്. രണ്ട് പെണ്മക്കളുണ്ട്. 1977 ഒക്ടോബ൪ 19-ന് ആ ധന്യജീവിതത്തിന് വിരാമമായി. പരപ്പനങ്ങാടി പനയത്തില്‍ പള്ളിയങ്കണത്തിലാണ് ഖബ൪.