മുഹിമ്മാത്തില്‍ ളുഹര്‍ ജമാഅത്ത് കഴിഞ്ഞതേയുള്ളൂ..... പതിവിനു വിപരീതമായി
ഉസ്താദുമാര്‍ തിരക്കിട്ട് പുറത്തിറങ്ങുന്നു. മുഖത്ത് ദുഃഖം
നിറഞ്ഞുനില്‍ക്കുന്നതുപോലെ. മുഹിമ്മാത്ത് നഗറിലെ മുഹിമ്മാത്തിന്റെ
ജീവനാഡിയായ ഇസ്സുദ്ദീന്‍ ഉസ്താദിന്റെ വീട്ടിലേക്കാണീ തിരക്കിട്ട
യാത്രയെന്നറിഞ്ഞതോടെ ആശങ്കയായി... സ്ഥാപനത്തിനുവേണ്ടി സ്വജീവന്‍ മറന്ന്
ഓടിനടക്കുന്നതിനിടെ രോഗം തളര്‍ത്തിയ ഉസ്താദ്... ഉസ്താദിന് വല്ലതും....
ആശങ്കപടര്‍ന്നു.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, ഇബ്‌റാഹിം സഖാഫി,
മൂസ സഖാഫി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഭാര്യയുടെയും