ഇസ്ലാം കാര്യങ്ങള്‍ ഏതൊക്കെയെന്നും നേരത്തെ ഈമാന്‍ കാര്യങ്ങള്‍ ചോദിച്ച അപരിചിതന്‍ * നബി (സ)യോട് ചോദിച്ചു.നബിതങ്ങളുടെ മറുപടി ഇപ്രകാരമായിരുന്നു.
الإسلام: أن تشهد أن لا إله إلا الله، وأن محمداً رسول الله، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت إن استطعت إليه سبيلاً
ഒന്ന്‍, ആരാധനക്കര്‍ഹന്‍ അള്ളാഹു മാത്രമാണെന്നും,മുഹമ്മദ് നബി (സ) അല്ലാഹുവിന്‍റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കലാണ് .
രണ്ട്, നിസ്കാരം നിലനിര്‍ത്തുക
മൂന്ന്‍, സാകാത് കൊടുത്തു വീട്ടുക
നാല്, റമളാന്‍ മാസം നോമ്പ് അനുഷ്ഠിക്കുക
അഞ്ച്, ഹജ്ജ് ചെയ്യാന്‍ കഴിവുള്ളവര്‍ ഹജ്ജ് ചെയ്യുക.
*ജിബ്രീല്‍ (അ) എന്ന മലക്കായിരുന്നു അപരിചിതനായി നബി(സ)തങ്ങളുടെ സന്നിധിയില്‍ വന്നിരുന്നത്
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>