കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

പ്രധാനപെട്ട പത്തു മലക്കുകള്‍

ഒന്ന്‍, ജിബ്‌രീല്‍ (അ)
അല്ലാഹുവില്‍ നിന്നുള്ള വഹ് യ് പ്രവാചകന്‍ മാരിലേക്ക് എത്തിച്ചുകൊടുക്കുക .
രണ്ട്, മീക്കാഈല്‍ (അ)
മഴ,കാറ്റ്,ഇടി.മിന്ന്‍,വെള്ളം,ആഹാരം എന്നിവയുടെ ചുമതല.
മൂന്ന്‍,ഇസ്രാഫീല്‍ (അ)
അന്ത്യ നാളില്‍ സൂര്‍ എന്നാ കാഹളം ഊതാന്‍ എല്പിക്കപ്പെട്ടിരിക്കുന്നു.
നാല്,അസ്രാഈല്‍ (അ)
റൂഹിനെ (ആത്മാവിനെ) പിടിക്കാന്‍ എല്പ്പിക്കപ്പെട്ടിരിക്കുന്നു.
അഞ്ച്,ആര്‍ ,മുന്കര്‍ ,നകീര്‍ (അ)
ഖബറിലെ ചോദ്യം ചെയ്യല്‍ .
ഏഴ്‌,എട്ട്‌, റകീബ്‌ ,അതീദ്‌(അ)
മനുഷ്യരുടെ നന്മയും തിന്മയും രേഖപെടുത്താന്‍ എല്പിക്കപെട്ടവര്‍.
ഒന്‍പത്,മാലിക്‌(അ)
നരകത്തിന്‍റെ മേല്‍നോട്ടം എല്പ്പിക്കപെട്ടവര്‍
പത്ത്,റിള് വാന്‍ (അ)
സ്വര്‍ഗ്ഗത്തിന്‍റെ മേല്‍നോട്ടം എല്പ്പിക്കപ്പെട്ടവര്‍ .