കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

നാല്‌ കിതാബുകളും നൂറ് ഏടുകളും

നാല്‌ കിതാബുകളും നൂറ് ഏടുകളും.അവയെ കുറിച്ച് നാം അറിഞ്ഞിരിക്കണം


1- തൌറാത്ത്‌ تورات:മൂസ നബി (അ) നു ഇറക്കപ്പെട്ടത് ഹിബ്രു ഭാഷയില്‍
2-സബൂര്‍ زبور:ദാവൂദ്‌ നബി (അ)നു ഇറക്കപ്പെട്ടത് ഗ്രീക്ക് ഭാഷയില്‍
3- ഇന്‍ജീല്‍ انجيل: ഈസ നബി(അ)നു ഇറക്കപ്പെട്ടത് സുറിയാനി ഭാഷയില്‍
4- ഖുര്‍ആന്‍ قراان: അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)ക്ക് ഇറക്കിയത് അറബി ഭാഷയില്‍


ഏടുകള്‍:

ആദം നബി(അ)പത്ത്
ശീസ്‌ നബി(അ)അമ്പത്
ഇദ്രീസ് (അ) മുപ്പത്‌
ഇബ്രാഹിം നബി(അ)പത്ത്

*****************************