കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ഇസ്ലാമിക നിയമ വിധികള്‍

നിയമ വിധികളെ ഇസ്ലാമില്‍ അഞ്ചായി തിരിച്ചിരിക്കുന്നു.ഇസ്ലാമിലെ ഏതൊരു നിയമവും ഈ അഞ്ചി ലൊന്നില്‍ പെട്ടതായിരിക്കും.

1- واجب (വാജിബ്)
2-سنّة (സുന്നത്ത്‌)
3-حرام (ഹറാം)
4-كراهة (കറാഹത്)
5-حلال (ഹലാല്‍)

---------------------

*വാജിബിന് ഫര്‍ള് എന്നും പറയുന്നു. ഫര്‍ള്കള്‍ രണ്ടു വിധം ഉണ്ട്‌.
1-ഫര്‍ള് ഐന്‍
നിസ്കാരം പോലെയുള്ള എല്ലാ വ്യക്തികള്‍ക്കും നിര്‍ബന്ധമായവ.

2-ഫര്‍ള് കിഫായ
മയ്യിത്ത് നിസ്കാരം പോലെയുള്ള ആരെങ്കിലും നിര്‍വഹിച്ചാല്‍ സമുഹത്തിന്റെ മൊത്തം ബാധ്യതയും തീരുന്നവ.


*സുന്നത്ത്‌:ഖുര്‍ആന്‍ ഓതുന്നത് പോലെ, പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം കിട്ടുന്നതും പ്രവര്‍ത്തിക്കാതിരുന്നാല്‍ ശിക്ഷ കിട്ടാത്തതുമായവ.
(സുന്നത്തിന് മന്‍ദൂബ്‌,നഫ്ല്‍ മുസ്തഹബ്ബ് തുടങ്ങിയ പദങ്ങളും ഉപയോഗിക്കുന്നു.)

*ഹറാം: മദ്യപാനം പോലെ, ഒഴിവാക്കിയാല്‍ പ്രതിഫലം ലഭിക്കുന്നതും പ്രവര്‍ത്തിച്ചാല്‍ ശിക്ഷ കിട്ടുന്നതുമായവ.

*കറാഹത്: വലതു വശത്തേക്ക് തുപ്പുന്നത് പോലെ, പ്രവര്‍ത്തിച്ചാല്‍ കുറ്റമില്ലെങ്കിലും ഒഴിവാക്കിയാല്‍ പ്രതിഫലം ലഭിക്കുന്നവ.

*ഹലാല്‍: മുന്തിയയിനം ഭക്ഷണം കഴിക്കുന്നത് പോലെ,പ്രവര്‍ത്തിക്കുന്നതിനും പ്രവര്‍ത്തിക്കാതിരിക്കുന്നതിനും വിരോധമില്ലാത്തവ.
(മുബാഹ് എന്ന പദവും ഹലാലിന് ഉപയോഗിക്കുന്നുണ്ട്)

****************