കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

മാലികുദ്ധീനാര്‍

കേരളത്തില്‍ ഇസ്ലാമിക പ്രചാരണത്തിന് നേത്രത്വം നല്‍കിയ പണ്ഡിതനുംപരിഷ്കര്‍താവുമായിരുന്നു മാലികുദ്ധീ നാര്‍ ( റ ) .

സിലോണിലെ ആദം മല സന്ദര്‍ശിക്കാന്‍ വന്ന ഒരു സംഘമാളുകളോടോപ്പം അറേബ്യയിലേക്ക് പോയ പെരുമാള്‍ ചക്രവര്‍ത്തിയുടെ ആഗ്രഹപ്രകാരം മലികുദ്ധീനാരും സംഘവും കേരളം ലക്‌ഷ്യമാക്കി പുറപെട്ടു.വഴിമദ്ധ്യേ ചക്രവര്‍ത്തിക്ക് രോഗം പിടിപെടുകയും മരണപെടുകയും ചെയ്തു. താന്‍ മരണപെട്ടാലും യാത്ര തുടരണമെന്നും ഈ ഉദ്യമത്തില്‍ നിന്ന് പുറകോട്ടു പോകരുതെന്നും ചക്രവര്‍ത്തി മലികുദ്ധീനാരിനെ ഉപദേശിച്ചത് കാരണം അദ്ധേഹം ഏല്പിച്ച എഴുത്തുമായി അവര്‍ യാത്ര തുടര്‍ന്നു. അവര്‍ കേരളത്തിലെ രാജാവിന്‍റെ പിന്തുടര്ച്ചക്കാരെ സമീപിച്ചു. അവര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു. മാളികുദ്ധീനാരിന്റെ നിര്‍ദ്ദേശപ്രകാരം മാലികുബ്നുഹബീബ്‌ കേരളത്തില്‍ പത്തു ( പതിനെട്ട് എന്നും അഭിപ്രായം ഉണ്ട് )പള്ളികള്‍ പണിതു.

അവിടെയെല്ലാം സംഘത്തില്‍ ഉണ്ടായിരുന്ന പണ്ഡിറതന്മാരെ ഖാളിമാരായി നിയമിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മാലികുദ്ധീനാര്‍ ( റ ) അറേബ്യയിലേക്ക് തന്നെ തിരിച്ചു പോയി.ദീനാര്‍ ഒരു കുടുംബ പേരാണ്.മാലികുദ്ധിനാര്‍ എന്ന പേരില്‍ മൂന്നു പേരെയാണ് ചരിത്രം പരിച്ചയപെടുതുന്നത് .അവരില്‍ രണ്ടാള്‍ സ്വഹാബിമാരും ഒരാള്‍ താബിഉത്താബിഉമാണ്.സ്വഹാബികളില്‍ പെട്ട മാലികുദ്ധിനാരുള്‍ അന്സ്വാരിയ്യുല്‍ മദനി ( റ ) യാണ് കേരളത്തില്‍ ഇസ്ലാം പ്രചരിപ്പിച്ചത്. മാലികുദ്ധീനാര്‍ സ്വഹാബിയാണെന്നാണ് പ്രസ്തുത വിഷയത്തില്‍ ഗവേഷണം നടത്തിയ ചരിത്ര പണ്ഡിതനായ നെല്ലികുത്ത് മുഹമ്മദലി മുസ്ലിയാരുടെ പക്ഷം.
കാസര്‍ക്കോട്‌ മലികുദ്ധീനാര്‍ ജുമാമാസ്ജിനോട് ചേര്‍ന്നുള്ള മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്നത് മാലികുദ്ധിനാരല്ല. അദ്ദേഹത്തിന്‍റെ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ്‌ ബ്നു മാലികിന്‍റെ നാലാമത്തെ മകനും കാസര്‍കോട് ഖാളിയുമായിരുന്ന മാലിക്ബ്നുമുഹമ്മദിന്‍റെ മഖ്ബറയാണത്. ദീനാര്‍ കുടുംബാംഗമായ ഇദ്ദേഹത്തെയും മാലികുദ്ധീനാര്‍ എന്നാണ് വിളിച്ചിരുന്നത്‌.

മാലികുദ്ധീനാരിന്റെ യാത്രാസംഘത്തില്‍ ശരഫുബ്നു മാലിക്‌ ,മാലികുബ്നു ഹബീബ്‌ തുടങ്ങി അമ്പതിമൂന്നുപേര്‍ ഉണ്ടായിരുന്നുവെന്ന് പറയപെടുന്നു. അവരില്‍ പ്രധാനികള്‍ പന്ത്രണ്ടു പേരായത് കൊണ്ടാണ് മാലികുദ്ധീനാരും പന്ത്രണ്ട് ആളുകളും എന്ന് പൊതുവേ പറഞ്ഞു വരുന്നത്. ഹിജ്റ മുപ്പത്തി അഞ്ചില്‍ (35) ഖുരാസാനിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.അവിടെ തന്നെയാണ് ഖബര്‍.