കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

അശുദ്ധികള്‍,വുളുഇന്‍റെ ശര്തുകള്‍

അശുദ്ധികള്‍ രണ്ടു വിധം
ചെറിയ അശുദ്ധിയും,വലിയ അശുദ്ധിയും. ചെറിയ അശുദ്ധിയില്‍ നിന്ന്ശുദ്ധിയാകാന്‍ വുളു ചെയ്യുകയും,വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാകാന്‍ കുളിക്കുകയും വേണം.രണ്ടിനും ഫര്‍ള്,ശര്‍ത്,സുന്നത്ത് എന്നിങ്ങനെയുള്ള ചില നിബന്ധനകള്‍ ഉണ്ട്. ഓരോന്നായി പറയാം.
വുളുഇന്‍റെ ശര്തുകള്‍.
അഞ്ചു ശര്തുകളാണ് വുളുഇന്ന്.
ഒന്ന്:ത്വഹൂറായ വെള്ളം കൊണ്ടാകുക.
രണ്ട്‌:കഴുക പെടേണ്ട അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക.
മൂന്ന്‌: വെള്ളത്തെ പകര്‍ച്ചയാക്കുന്ന ഒന്നും കഴുകപെടുന്ന അവയവങ്ങളില്‍ ഉണ്ടാകാതിരിക്കുക.
നാല്:വെള്ളം അവയവത്തില്‍ ചേരുന്നത് തടയുന്ന ഒന്നും (മെഴുക് പോലെ)അവയവങ്ങളില്‍ ഇല്ലാതിരിക്കുക.
അഞ്ചു:നിത്യ അശുദ്ധി ഉള്ളവര്‍ (മൂത്ര വാര്‍ച്ച പോലെയുള്ളവ)സമയം ആയെന്ന്‍ ഉറപ്പു വരുത്തുക.
----------------------------------------------------------------------------------------
* മുസ്ലിമാകുക,വിശേഷ ബുദ്ധി ഉണ്ടാകുക എന്നിവയും ശര്തുകള്‍ തന്നെയാണ്,അമുസ്ലിം,ലഹരിയില്‍ ഉള്ളവന്‍,ഭ്രാന്ത്‌ ഉള്ളവര്‍ എന്നിവരുടെ വുളു ശരിയാകില്ല.