കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

സൈനുദ്ധീന്‍ മഖ്ദൂം മൂന്നാമന്‍

സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ താവഴിയില്‍ ഹിജ്രവര്‍ഷം 1225 ലാണ് സൈനുദ്ധീന്‍ മഖ്ദൂം അഖീറിന്റെ (മൂന്നാമന്‍) ജനനം.ശൈഖ്‌ അബ്ദുല്‍ അസീസിന്റെ മകന്‍ ശൈഖ്‌ മാഹിന്‍ ഹസന്‍ ആണ് പിതാവ്.മാഹിന്‍ ഹസന്‍ ,ശൈഖ്‌ അഹ്മദ്‌ മഖ്ദൂം,ശൈഖ്‌ അഹ്മദുല്‍ ഹമദാനി എന്നിവരാണ് ഗുരുനാഥന്‍മാര്‍.അഞ്ചു വര്‍ഷംമസ്ജിദുല്‍ ഹറമിലും നാല്പതു വര്‍ഷം പൊന്നാനിയിലും ദര്‍സ്‌ നടത്തി.പ്രഗല്‍ഭ പണ്ഡിതനായിരുന്ന തട്ടാങ്ങര കുട്ട്യേമു മുസ്ലിയാര്‍,തുന്നം വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാര്‍ ശുജാഈ മൊയ്‌ദു മുസ്ലിയാര്‍ തണ്ടങ്ങോട്ടുഅമ്മു മുസ്ലിയാര്‍,പുത്തന്‍പള്ളി കുഞ്ഞഹമ്മദ്‌ മുസ്ലിയാര്‍,നെല്ലികുത്ത് ആലിമുസ്ലിയാര്‍,കട്ടിലശ്ശേരി ആലി മുസ്ലിയാര്‍,തുടങ്ങിയവര്‍ ശിഷ്യന്മാരാണ്
.മഹാപണ്ഡിതന്മാരായിരുന്നകൊങ്ങണം വീട്ടില്‍ ഇബ്രാഹിം കുട്ടി മുസ്ലിയാര്‍,( മ:ഹി 1323 കണ്ണൂര്‍ ഉളിയില്‍)കൊങ്ങണം വീട്ടില്‍ അഹ്മദ്‌ ബാവ മുസ്ലിയാര്‍ (മരണം:ഹി 1314 ഒറ്റപ്പാലം)അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ , ആയിഷകുട്ടി എന്നിവരാണ് സന്താനങ്ങള്‍.ഫാത്തിമ,കുഞ്ഞിഫാത്തിമ എന്നിവര്‍ ഭാര്യമാരാണ്.ഹി:1305 ല്‍ സഫര്‍ ഒമ്പത്‌ വ്യാഴാഴ്ച ളുഹര്‍ നിസ്കരിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം.പൊന്നാനി മഖ്ദൂമുമാരുടെ മഖ്ബറയിലാണ് മറവ് ചെയ്തിട്ടുളത്.