കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ശൈഖ്‌ കുഞ്ഞഹമ്മദ്‌ മുസ്ലിയാര്‍

കൊടിയത്തൂരിലെ കര്‍ഷക കുടുംബത്തില്‍ ജനനം.ചെറുപ്പത്തില്‍ തന്നെ മതപഠനത്തിന് താല്‍പര്യം കാണിച്ചു. പാനൂര്‍ ദര്‍സില്‍ വളരെകാലം   പഠിച്ചു.സൂഫിയായി ജീവിച്ചു.കുറച്ചുകാലം പൊന്നാനി ദര്‍സില്‍ ചെലവഴിച്ച ശൈഖ്‌ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം പെരുമ്പടപ്പ്‌ പുത്തന്പള്ളിയിലെത്തി.അങ്ങിനെയാണ് പുത്തന്‍പള്ളി ശൈഖ്‌ എന്ന് അറിയപെടുന്നത്  ശൈഖിന്റെ സന്നിധിയിലെത്തുന്ന നാനാജാതി മതസ്ഥരുടെ പ്രശ്നങ്ങള്‍ക്കും ശൈഖ്‌ പരിഹാരം നിര്‍ദേശിക്കുമായിരുന്നു.
                                                           ശൈഖ്‌ ഹജ്ജിനു പോകുന്ന വിവരം അറിഞ്ഞ്   സന്തോഷിച്ച  നാട്ടുകാര്‍ അദ്ദേഹം തങ്ങളെ വിട്ടു പോകുന്നത്   ഇഷ്ടപെട്ടില്ല.  ജനങ്ങളുടെ
അനിഷ്ടമറിഞ്ഞ ശൈഖ്‌ കുറച്ച്‌  വെള്ളമെടുത്ത്  ഖുര്‍ആന്‍ വാക്യത്തില്‍ ജപിച്ച് പുത്തന്‍ പള്ളിയിലെ കിണറില്‍ ഒഴിച്ചു.എന്നിട്ട് പറഞ്ഞു : എല്ലാറ്റിനും കഴിവുള്ളവന്‍  ഏകനായ അല്ലാഹുവാണ് . അവന്‍റെ അടിമകളില്‍ ഒരുവന്‍ മാത്രമാണ് ഞാന്‍ എന്നിലൂടെ അള്ളാഹു ആര്‍ക്കെങ്കിലും വല്ല നന്മയും ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുങ്കില്‍ തീര്‍ച്ചയായും അതങ്ങിനെത ന്നെ സംഭവിക്കും .വിഷബാധയേല്‍ക്കുന്നവര്‍  ഈ കിണറ്റില്‍  നിന്ന് കുറച്ച്  വെള്ളമെടുത്ത് കുടിക്കട്ടെ  അല്ലാഹുവിന്‍റെമഹത്തായ അനുഗ്രഹത്താല്‍ സുഗപ്പെടും . അനനുമുതല്‍  പുത്തന്‍ പള്ളിയിലെ വെള്ളം വിഷചികില്സക്ക് ഔഷധമായി  ഉപയോഗിച്ചു വരുന്നു  സ്നേഹജനങ്ങളെ ദുഖത്തിലാഴ്ത്തി   1914 ജനുവരിയില്‍ ശൈഖ്  അന്തരിച്ചു .താന്‍  ഓതിതാമസിച്ച പുത്തന്‍ പള്ളി ജുമാമസ്ജ്ജിദിനു
സമീപമാണ് ഖബ൪ .