കഴിഞ്ഞുപോയ തലമുറയിലെ പ്രഗല്ഭപണ്ഡിതനാണ് ചെറുശ്ശേരി അഹമ്മദ്കുട്ടി മുസ്‌ലിയാ൪. കൊണ്ടോട്ടി ഖാളിയാരകം പള്ളിയുടെ സമീപമാണ് ഖബ്‌൪. ചെറുശ്ശേരി കുഞ്ഞറമു മുസലിയാരുടെയും ഖാളി അലിഹസ൯ മുസ്ലിയാരുടെ പുത്രി ഫാത്തിമയുടെയും മകനായി ഹി:1290ലാണ് ജനനം .
കട്ടിലശ്ശേരി അലി മുസ്ലിയാ൪ , താനൂ൪ മുഹമ്മദ് മുസ്ലിയാ൪ , സഹോദര൯ ചെറുശ്ശേരി സൈനുദ്ദീ൯ മുസ്ലിയാ൪ [മ:1334] , ചാലിലകത്ത് കുഞ്ഞഹമ്മദാജി എന്നിവരാണ് ഗുരുനാഥന്മാര്‍
.കൊടിയത്തൂ൪ , വാഴക്കാട് ,മൊറയൂ൪, നല്ലളം , മണ്ണാ൪ക്കാട് എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. പ്രഗല്ഭാനായ വാഗ്മിയായിരുന്നു. ബഹുഭാഷാപണ്ഡിതനായ അദ്ദേഹം പേരെടുത്ത അറബിസാഹിത്യകാര൯ കൂടിയായിരുന്നു.
കണ്ണിയത്ത് അഹ്മദ് മുസ്ലിയാ൪ , മലയില് ബീരാന്കു ട്ടി മുസ്ലിയാ൪ {വാവൂര്} , നാലകത്ത് മരക്കാരുട്ടി മുസ്ലിയാ൪ , ഒഴുകൂ൪ ബീരാന്കു ട്ടി മുസ്ലിയാ൪ , ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാ൪ എന്നിവ൪ ശിഷ്യ൯മാരാണ്. ഹി: 1349 റജബ് ഇരുപത്തിയേഴിനു മരണപ്പെട്ടു.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>