കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ശൈഖുനാ അഹ്മദ്‌കോയശ്ശാലിയാത്തി

കോഴിക്കോട് കോയമരക്കാരകത്ത് കുഞ്ഞാലിക്കുട്ടി മുസ്ലിയാരുടെയും ചാലിയം നേപ്പാളത്ത് കുട്ടിഹസ൯ മുസ്ലിയാരുടെ മകള് ഫരീദയുടെയും മകനായി ഹി: 1302 ജ. ആഖി൪ 22ന് ചാലിയം പൂതാറമ്പത്ത് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവിന്റെി കീഴില്‍. തിരൂരങ്ങാടി, മദ്രാസ്, വെല്ലൂ൪ ലത്വീഫിയ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം.
മലബാ൪ സ്വാതന്ത്രസമര നായക൯ നെല്ലിക്കുത്ത് ആലി മുസ്ലിയാ൪, ചാലിലകത്ത്‌ കുഞ്ഞഹമ്മദാജി, മൌലാനാ മുഫ്തി മഹ്മൂദ്‌ (മദ്രാസ്‌), ശൈഖ് ഹാഫിള്‍ സയ്യിദ്‌ മുഹ് യിദ്ദീ൯ അബ്ദുല്‍ ലത്വീഫുല്‍ ഖാദിരി അങ്ങനെ നീളുന്നു ഗുരുനാഥ൯മാരുടെ ശൃംഖല. പഠിച്ചുകൊണ്ടിരിക്കെതന്നെ വെല്ലൂരില്‍ മുദ൪രിസും വെല്ലൂ൪ ദാറുല്‍ ഇഫ്താ മെമ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ രൂപവല്കമരണത്തിലും പുരോഗതിയിലും വലിയ പങ്കു വഹിച്ചു. 1934 നവംബ൪ 12ന് സമസ്ത രജിസ്റ്റ൪ ചെയ്തപ്പോള്‍ ശാലിയാത്തി പത്താം നമ്പ൪ അംഗമായി ചേര്ക്കപപ്പെട്ടതായി കാണാം.
വിശ്വാസപരവും കര്മിപരവുമായ നിരവധി ചോദ്യങ്ങള്ക്ക്ട‌ അദ്ദേഹം നല്കിായ ആധികാരികമായ ഫത് വയുടെ സമാഹാരമാണ് ‘ഫതാവല്‍ അസ്ഹരിയ്യ’. വിവിധ വിജ്ഞാനശാഖകളില്‍ അവഗാഹം നേടിയ ശാലിയാത്തി ഹൈദരാബാദ്‌ നൈസാമിന്റെവ അന്ഗീകൃത മുഫ്തിയായി നിയമിക്കപ്പെട്ടു.

വെല്ലൂ൪ ലത്വീഫിയ്യ, തിരുനല്വേനലി രിയാളുല്ജിനാ൯ അറബിക് കോളെജ് എന്നിവിടങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം കൊടിയത്തൂ൪, നാഗൂ൪, ബദുക്കല്‍ എന്നിവിടങ്ങളില്‍ ദര്സ്റ‌ നടത്തിയിട്ടുണ്ട്. മര്ഹൂം് നെല്ലിക്കുത്ത് ആലി മുസ്ലിയാ൪ ഹജ്ജിനു പോയപ്പോള്‍ ശിഷ്യനായ ശാലിയാത്തിയെ ആയിരുന്നു തിരൂരങ്ങാടി മുദ൪രിസായി നിയമിച്ചത്‌. അദ്ദേഹത്തിന്റെ ഖുത്ബ്ഖാന ഇന്ത്യ൯ മുസ്ലിംകള്ക്ക്സ മാത്രമല്ല, പണ്ഡിത ലോകത്തിനു തന്നെ ഒരു നിധിയാണ്. ഓരോ വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെന ആഴത്തിലുള്ള പഠനങ്ങള്‍ ഖുത്ബ്ഖാന നമ്മെ ബോധ്യപ്പെടുത്തും.
                                            കിട്ടാവുന്നിടത്തോളം ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും അവ സസൂക്ഷ്മം പരിശോധിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വെക്കുകയും ചെയ്തതായി കാണാം. സുന്നികളും മറ്റുള്ളവരും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ പ്രത്യേകം ഗവേഷണം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. നാലു മദ്ഹബുകളിലുമുള്ള അവഗാഹം നേടിയവ൪ കേരളിയ പണ്ഡിതന്മാരില്‍ അപൂര്വേമാണ്. ശാലിയാത്തിയെ ഇരുപതാം നൂറ്റാണ്ടിലെ ഗസ്സാലി എന്നാണു പലരും വിശേഷിപ്പിച്ചിരുന്നത്. ശൈഖ് അഹമ്മദ്‌ റസാഖാ൯ ബറേല്വിച എന്ന മഹാപണ്ഡിതനില്‍ നിന്നാണ് ഹനഫീ ഫിഖ്ഹ് അദ്ദേഹം വശത്താക്കിയത്.
                                                  മുഹമ്മദ്‌ മുഹ്‌യുദ്ദീ൯ ഹുസൈനുല്‍ ഖാദിരി, ശൈഖ് മുഹമ്മദ്‌ അബ്ദുല്‍ അസീസ്‌ ഹള്റത്ത്‌, മുഹമ്മദ്‌ ഹസ്ബുല്ലാഹിബ്നു സുലൈമാനുല്‍ മക്കി, മുഫ്തിശാഹ് രഹ്മതുല്ലാഹില്‍ ഖാദിരിന്നാഹൂരി എന്നിവരുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചിരുന്നു. ത്വരീഖത്തിന്റെു ശൈഖായിരുന്ന അദ്ദേഹം ശൈഖ് മുഹമ്മദ്‌ ഹസ്ബുല്ലാഹിബ്നു ശൈഖ്സുലൈമാനുല്‍ മക്കിയില്‍ നിന്നാണ് ഖാദിരിയ്യ ത്വരീഖത്തില്‍ ഇജാസത്ത്‌ വാങ്ങിയത്‌. ഭൌതികമായ പല വിജ്ഞാനശാഖകളിലും പാണ്ഡിത്യം നേടിയ അദ്ദേഹം യുനാനി വൈദ്യശാസ്ത്രവും അഭ്യസിച്ചിരുന്നു.
                                     തബ് ലീഗ് ജമാഅത്തിനെക്കുറിച്ച് സമസ്തക്ക് ലഭിച്ച കത്തിനു 1965 മെയ്‌ പത്തിന് കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാരുടെ നേത്രത്വത്തില്‍ ചേര്ന്നക മുശാവറ വ്യക്തമായ മറുപടി നല്കിഹയത്‌ ശാലിയാത്തിയുടെ പഠന റിപ്പോര്ട്ടി്ന്റെമ അടിസ്ഥാനത്തിലായിരുന്നു.
ഉത്തമ സാഹിത്യശൈലിയുടെ ഉടമയായിരുന്ന ശാലിയാത്തി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ മരണപ്പെട്ടു പോയ ഗുരുനാഥ൯മാരെക്കുറിച്ച് രചിച്ച അനുശോചന കാവ്യം അറബി ഭാഷയിലുള്ള ശ്രദ്ദേയമായ ഒരു വിലാപ കാവ്യമാണ്.
                                                            ഹിജ്റ 1374 മുഹ൪റം 27 ന് ആ പണ്ഡിതജോതിസ്സ് ഈ ലോകത്തോട്‌ വിടപറഞ്ഞു. താ൯ സ്ഥാപിച്ച ഖുത്ബ്ഖാനക്കു സമീപം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.
കാടേരി മുഹമ്മദ്‌ അബ്ദുല്‍ കമാല്‍ മുസ്ലിയാ൪ ശാലിയാത്തിയുടെ പേരില്‍ അനുശോചന കാവ്യം രചിച്ചിട്ടുണ്ട്.