കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

പാലോട്ട് മൂസക്കുട്ടി ഹാജി കണ്ണൂ൪

1878ല്‍ ജനനം.കണ്ണൂ൪ കുഞ്ഞഹമ്മദാണ് പിതാവ്‌. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പള്ളി ദര്സുകളില്‍ പഠനം. 1912 മുതല്‍ മക്കയിലും മദീനയിലുമായി ഉപരിപഠനം.ഹറമില്‍ നിന്ന് ലോകപ്രശസ്ത പണ്ഡിതനായ യൂസുഫ്‌ നുബ്‌ഹാനിയുടെ ശിഷ്യത്വം സ്വീകരിച്ചു .
സമസ്ത രൂപവല്കരണവേളയില്തണന്നെ മുശാവറ അംഗം.
ഫസ്ഖ്‌ വിഷയത്തില്‍ മൂസക്കുട്ടിഹാജിക്കെതിരെ ഖാദിയാനികള്‍ ഫയല്‍ ചെയ്ത കേസ്‌ മദ്രാസ്‌ ഹൈക്കോടതിവരെ എത്തി. ഖാദിയാനികള്ക്കുിവേണ്ടി സഫറുല്ലാഖാനും (പിന്നീട് പാകിസ്ഥാന്റെ് നിയമ മന്ത്രിയും ലോകകോടതി ജഡ്ജിയും ആയിരുന്നു) മൂസക്കുട്ടി ഹാജിക്ക് വേണ്ടി പോക്ക൪ സാഹിബും കെ പി കേശവ മേനോനുമായിരുന്നു വാദം നടത്തിയിരുന്നത്.
 ഹാജി സാഹിബിനനുകൂലമായിരുന്നു കോടതി വിധി. ഖാദിയാനികള്‍ മുസ്ലിംകളല്ലെന്നതിനു കോടതിയില്‍ നിരവധി തെളിവുകള്‍ നിരത്തി. ഖാദിയാനികള്ക്കെിതിരെ മുന്നൂറ്‌ ഹദീസുകള്‍ ക്രോഡീകരിച്ച ഒരു ഗ്രന്ഥത്തിന്റെക കൈയെഴുത്ത്‌ പ്രതി അദ്ദേഹം സൂക്ഷിച്ചിരുന്നു.
ദേശീയ പ്രസ്ഥാനത്തില്‍ പ്രവര്ത്തിെച്ചിരുന്ന കാലത്ത്‌ 1921ല്‍ മൌലാനാ മുഹമ്മദലിയുടെ കൂടെ ഈറോഡില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചിട്ടുണ്ട്. 1930ല്‍ ഡല്ഹി9യില്‍ നടന്ന ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ യോഗത്തില്‍ കേരള പണ്ഡിതന്മാരെ പ്രതിനീധാനം ചെയ്തു .
‘താജിറുല്‍ കുതുബി വല്‍ അത്തര്‍’ എന്ന പേരിലുള്ള ഒരു കടയില്‍ നിന്ന് ലഭിച്ച തുച്ഛ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. റമളാനില്‍ രാത്രി മാത്രം പ്രവര്ത്തി ക്കുന്ന ഒരു ഹോട്ടലും അദ്ദേഹം നടത്തിയിരുന്നു.
നാല്പതുവര്ഷം സ്ഥിരമായി കണ്ണൂ൪ സിറ്റി ജുമുഅത്ത് പള്ളിയില്‍ സുബ്ഹിജമാഅത്തിന് പങ്കെടുക്കാറുണ്ടായിരുന്ന മൂസക്കുട്ടി ഹാജി 1953 ജൂലൈ 14ന് സുബ്ഹി നിസ്കാരത്തിനിടയില്‍ ബോധരഹിതനാവുകയും അന്നുരാത്രി മരണപ്പെടുകയുമായിരുന്നു. സിറ്റി ജുമുഅത്ത് പള്ളിക്കു സമീപമാണ് ഖബ൪.