പറമ്പില്‍ കടവ് എഴുത്തച്ഛ൯കണ്ടി കോയട്ടി മുസ്ലിയാരുടെയും അടിയോട്ടില്‍ അബൂബക്ക൪ സാഹിബിന്റെ മകള്‍ ഫാത്തിമയുടെയും മകനായി 1914ലാണ് ഇ കെ യുടെ ജനനം. പിതാവ് കോയട്ടി മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ ഫള്ഫരി, അഹ്മ്മദ് കോയശ്ശാലിയാത്തി, പുതിയാപ്ല അബ്ദുറഹ്മാ൯ മുസ്ലിയാ൪,ശൈഖ് ആദം ഹസ്റത്ത്, അബ്ദുറഹീം ഹസ്റത്ത് എന്നിവരാണ് ഗുരുനാഥ൯മാ൪. പറമ്പില്ക്ടവ്, വാഴക്കാട് എന്നിവിടങ്ങില്‍ പഠിച്ച് വെല്ലൂരില്‍ നിന്നാണ് സനദ് വാങ്ങിയത്. ഉള്ളാള്‍ തങ്ങള്‍, കെ കെ ഹസ്റത്ത് എന്നിവ൪ ശിഷ്യന്മാരില്‍ പ്രധാനികളാണ്. തളിപ്പറമ്പ്,പാറക്കടവ്, തുടങ്ങിയ സ്ഥലങ്ങില്‍ ദ൪സ് നടത്തി. ഏതാനും വ൪ഷം വെല്ലൂരില്‍ മുദ൪രിസായിരുന്നു. 1963മുതല്‍ പട്ടിക്കാട് ജാമിഅയുടെ പ്രി൯സിപ്പലും 1977മുതല്‍ രണ്ടു വ൪ഷം കാസ൪ക്കോട് ജില്ലയിലെ പൂച്ചക്കാട്ട് മുദരിസുമായിരുന്നു.
1979മുതല്‍ മരണം വരെ നന്തി ദാറുസ്സലാം അറബി കോളേജ് പ്രിന്സിാപ്പലായി സേവനമനുഷ്ടിച്ചു. ഇടക്ക് അല്പകാലം മ൪കസില് സ്വഹീഹുല്‍ ബുഖാരി ദ൪സ് നടത്തിയിരുന്നു.
ഖാദിയാനി ഖണ്ഡനം, ജുമുഅ ഖുതുബ, രിസാലതുല്‍ മാറദീനി വ്യാഖ്യാനം എന്നിവ രജനകളാണ്. കൊടിയത്തു൪ ഖാളി അബ്ദുല്‍ അസീസ് മൌലവിയുടെ ജുമുഅ ഖുതുബയും അല്ബുയാനിലെ ഫത്‌വയും എന്ന പുസ്തകത്തിന്റെബ ഖണ്ടനമായാണ് അറബിമൂലത്തോട് കൂടി ജുമുഅ ഖുതുബ രജിച്ചത്. കെ കെ സദക്കത്തുല്ല മുസ്ലിയാരടക്കം അക്കാലത്തെ അഞ്ചു പണ്ഡിതന്മാ൪ അത് പരിശോധിച്ച് സമ്മതപത്രം നല്കി യിട്ടുണ്ട്.
എടവണ്ണ, ഒതായി, നന്മണ്ട എന്നിവിടങ്ങളിലെ ഖണ്ടനങ്ങളും സംവാദങ്ങളും സുന്നീ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ക്രിസ്ത്യന്‍ പാതിരിമാരെ മല൪ത്തിയടിച്ച മഞ്ചേരിയിലെയും താമരശ്ശേരിയിലെയും ഖണ്ടനങ്ങള്‍ ശ്രദ്ദേയമാണ്. 1996ഓഗസ്റ്റ് 16നായിരുന്നു അന്ത്യം.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>