പ്രമുഖ ക൪മശാസ്ത്ര പണ്ഡിതനായിരുന്ന സയ്താലി മുസ്ലിയാ൪ മണലിപ്പുഴ മൊയ്തീ൯ മൊല്ലയുടെയും ഫാത്വിമ ബീവിയുടെയും മകനായി 1910ല്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് ജനിച്ചു. ഓമച്ചപ്പുഴ അബൂബക്ക൪ മുസ്ലിയാ൪, പാങ്ങില്‍ അഹ്മദ്‌കുട്ടി മുസ്ലിയാ൪, ഇരിമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്ലിയാ൪, എരമംഗലം സൈദ് മുഹമ്മദ് മുസ്ലിയാ൪, പാനായിക്കുളം അബ്ദുറഹ്മാന൯ മുസ്ലിയാ൪, കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥന്മാ൪. താനൂരിലാണ് ദ൪സ് വിദ്യാഭ്യാസം.വലിയകുളങ്ങര, കരിങ്കപ്പാറ, വെന്നിയൂ൪പറമ്പ്, തെയ്യാല എന്നിവിടങ്ങളിലായിരുന്നു സേവനം.
വെലത്തു൪ ബാവ മുസ്ലിയാ൪, കുറ്റിപ്പുറം മുഹമ്മദ് മുസ്ലിയാ൪, കെ കെ അബൂബക്ക൪ ഹസ്റത്ത്, വളയത്ത് ഇബ്രാഹിം മുസ്ലിയാ൪ എന്നിവ൪ ശിഷ്യന്മാരില്‍ പ്രമുഖരാണ്. ബിയ്യൂട്ടി, മമ്മാദ്യ എന്നിവ൪ ഭാര്യമാരും അബ്ദുള്ള മുസ്ലിയാ൪ ബാഖവി, അബ്ദുറഹ്മാ൯, മുഹമ്മദ്, ഹവ്വ, സൈനബ എന്നിവ൪ മക്കളുമാണ്. 1992 ഡിസംബ൪ 22ന് മരണപ്പെട്ട സയ്താലി മുസ്ലിയാരുടെ ഖബ൪ വെള്ളിയാമ്പുറം മുഹ് യുദ്ദീ൯ പള്ളിക്ക് സമീപമാണ്.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>