മലപ്പുറം ജില്ലയിലെ കൊടുവായൂരില്‍ ഹി:1299ല്‍ (1877) ജനനം. പിതാവ് ചെറുചാലില്‍ അഹ്മദ്. കരിമ്പനക്കല്‍ പോക്ക൪ മുസ്ലിയാ൪, ചാലിലകത്ത് കുഞ്ഞഹമ്മദാജി എന്നിവരാണ് പ്രധാന ഗുരുനാഥന്മാ൪. തലക്കടുത്തൂ൪,തിരൂരങ്ങാടി,പെരിങ്ങാടി,പുളിക്കല്‍, വാഴക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം. പാനൂ൪, വാഴക്കാട്, ദാറുല്ഉടലൂം,നാദാപുരം എന്നിവിടങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
നെന്ജലല്‍ല്പാനടി സുലൈമാ൯ മുസ്ലിയാ൪ (പുതിയറ മഖാം കോഴിക്കോട്), അമാനത്ത് ഹസ൯കുട്ടി മുസ്ലിയാ൪ (കോയണ്ണി മുസ്ലിയാരുടെ പിതാവ്), തറക്കണ്ടി അബ്ദുറഹ്മാ൯ മുസ്ലിയാ൪ തുടങ്ങിയവ൪ സഹപാഠികളാണ്.
കണ്ണിയത്ത് അഹ്മദ് മുസ്ലിയാ൪, കെ കെ സദക്കത്തുല്ല മുസ്ലിയാ൪, മേപ്പിലാഞ്ചേരി മുഹ് യുദ്ദീ൯ മുസ്ലിയാ൪, കടമേരി കുഞ്ഞബ്ദുള്ള മുസ്ലിയാ൪ പ്രധാന ശിഷ്യ൯മാരാണ്.
അബ്ദുള്ള മുസ്ലിയാ൪ (മാഹി), കുഞ്ഞഹമ്മദ് മുസ്ലിയാ൪, സി എച്ച് അബ്ദുറഹ്മാ൯ മുസ്ലിയാ൪ (കൊടുവള്ളി) എന്നിവ൪ സന്താനങ്ങളാണ്. ഇവരെക്കൂടാതെ അഞ്ചു പെണ്മ൯ക്കളും അദ്ദേഹത്തിനുണ്ട്. തബ് ലീഗ്ജമാഅത്തിനെക്കുറിച്ചും നൂരിഷാ ത്വരീഖത്തിനെക്കുറിച്ചും സമസ്തയില്‍ ആദ്യമായി ഉന്നയിച്ചത് ഖുതുബിയായിരുന്നു.
1966 ജനുവരി 28ന് ചൊക്ലിയില്‍ വെച്ച് നിര്യാതനായി. അദ്ദേഹം തന്നെ നിര്മി ച്ച മസ്ജിദുല്‍ ഖുതുബിക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>