കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

പെരുമുഖം ബീരാ൯ കോയ മുസ്ലിയാ൪

ആലിക്കുട്ടി മൊല്ലയുടെയും ആയിശുമ്മയുടെയും മകനായി 1938 മെയ്‌ 15നാണ് ജനിച്ചത്. സഹപാഠികള്‍ പലരും സ൪ക്കാ൪ ജോലി വാങ്ങാവുന്ന മു൯ഷിപ്പരീക്ഷക്കിരുന്നപ്പോള്‍ അദ്ദേഹം അതിന് തയ്യാറായില്ല. സാഹചര്യം വളരെ പ്രതികൂലമായിട്ടും അദ്ദേഹം ദ൪സില് തന്നെ ഉറച്ചുനിന്നു. ഉപരിപഠനത്തിനു വെല്ലൂരിലേക്ക് പോകുന്നതിനു തൊട്ടുമുമ്പത്തെ വ൪ഷം ഉസ്താദുല്‍ അസാതീദ്‌ ഒ കെ ഉസ്താദില്‍ നിന്ന് പഠിച്ചു. ഇരുപതാം വയസ്സില്‍ എം എഫ് ബി നേടി. ഇത്രയും ചെറുപ്രായത്തില്‍ ബാഖവിയാവുന്ന ആദ്യത്തെ കേരളീയ പണ്ഡിത൯ ബീരാ൯ കോയ മുസ്ലിയാരായിരിക്കും.
കോടമ്പുഴ, ഓമശ്ശേരി ചോലയില്‍ പള്ളി, ചെറുവത്തൂ൪ തുരുത്തി, പനയപ്പുറം, മുണ്ടക്കല്‍, ജാമിഅ: സഅ്ദിയ്യ കളനാട്‌ എന്നിവിടങ്ങളില്‍ സേവനം ചെയ്തു.