കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ഇ കെ ഹസ൯ മുസ്ലിയാ൪

പറമ്പില്‍ കടവ് പണ്ഡിതകുടുംബമായ എഴുത്തച്ച൯കണ്ടി കോയട്ടി മുസ്ലിയാരുടെ ആറാമത്തെ പുത്രനായി ഹസ൯ മുസ്ലിയാ൪ ജനിച്ചു. പ്രാഥമിക പഠനം പിതാവില്‍ നിന്ന്. പിന്നീട് ചെറുമുക്ക്‌, കോട്ടുമല, ഇടപ്പള്ളി, തളിപ്പറമ്പ്, പാറക്കടവ്‌, മങ്ങാട്ട്‌ എന്നിവിടങ്ങളില്‍ ഓതിപ്പഠിച്ചു. ജേഷ്‌ഠസഹോദര൯ മ൪ഹൂം ഇ കെ അബൂബക്ക൪ മുസ്ലിയാ൪, കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪, ഇടപ്പള്ളി അബൂബക്ക൪ മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥന്മാാര്‍. ഉപരിപഠനം വെല്ലൂ൪ ബാഖിയാത്തില്‍ നിന്ന്.
കോഴിക്കോട്‌ ജില്ലയിലെ ഇയ്യാട്, ഉരുളിക്കുന്ന്, മലപ്പുറം ജില്ലയിലെ പുത്തൂപാടം, തൃപ്പനച്ചി, ഇരുമ്പുചോലഎന്നിവിടങ്ങളിലും പാലക്കാട്‌ ജന്നത്തുല്‍ ഉലൂം, കാസ൪ക്കോട് മാലികുദ്ദീനാ൪ എന്നിവിടങ്ങളിലുംസേവനം. ജന്നത്തുല്‍ ഉലൂമിന്റെയും കാസ൪ക്കോട് ദീനാരിയ്യ അറബിക് കോളജിന്റെയും സ്ഥാപക൯.

വഹാബികളുടെ കണ്ണിലെ കരടായിരുന്ന പറവണ്ണമൊയ്തീ൯ കുട്ടി മുസ്ലിയാരുടെയും പതി അബ്ദുല്‍ ഖാദി൪മുസ്ലിയാരുടെയും പി൯ഗാമിയായിട്ടാണ്‌ ഹസ൯ മുസ്ലിയാ൪ സേവനരംഗത്തെത്തുന്നത്.
പ്രഗല്‍ഭനായ പണ്ഡിത൯, നിസ്വാ൪ഥനായ പ്രവ൪ത്തക൯,നിലവാരമുള്ള പ്രസംഗക൯, ഫലം ചെയ്യുന്ന ഉപദേശക൯, മാതൃകാപുരുഷ൯, വാത്സല്യനിധിയായ ഉസ്താദ്‌, കഴമ്പുറ്റ എഴുത്തുകാര൯ എല്ലാമായിരുന്നു ഹസ൯ മുസ്ലിയാ൪.
അസ്ത്രം കണക്കെയുള്ള വെല്ലുവിളി. എതിരാളികള്‍ പലപ്പോഴും സ്തംഭിച്ചു പോയിട്ടുണ്ട് അദ്ദേഹത്തിന്റെവ മുന്നില്‍. കൊടിയത്തൂരും വാഴക്കാട്ടും ചെറുവാടി മണല്പുതറത്തും ചേകന്നൂ൪ മൌലവിയുമായി സംവാദത്തില്‍ എ൪പ്പെട്ടു. നിസ്കാരം മൂന്നു വക്താണെന്നു സമ൪ത്ഥിക്കാ൯ ചേകന്നൂ൪ കണ്ടെത്തിയ തെളിവ്‌ തന്നെയായിരുന്നു ഹസ൯ മുസ്ലിയാ൪ക്കും ആധാരം. ഈ സംവാദങ്ങള്ക്ക്ു ശേഷം ഹസ൯ മുസ്ലിയാരുടെ മരണം വരെ ചേകന്നൂ൪ സംവാദ രംഗത്ത്‌ പ്രത്യക്ഷപ്പെട്ടില്ല. മത വിഷയത്തില്‍ ആരുടെയെങ്കിലും പ്രശംസയോ ആക്ഷേപമോ മുഖവിലക്കെടുത്തില്ല. കാര്യങ്ങള്‍ ആരുടെ മുമ്പിലും വെട്ടിത്തുറന്നു പറഞ്ഞു.
പഴയകാല സുന്നീ പ്രസിദ്ധീകരണമായിരുന്ന സുബുലുസ്സലാം, അല്ജലാല്‍, സുന്നി ടൈംസ്, സുന്നി വോയ്സ് എന്നിവയിലൂടെ പഠനാ൪ഹമായ ലേഖനങ്ങളെഴുതി. അല്ജലാലിന്റെ പത്രാധിപരായിരുന്നു ഹസ൯ മുസ്ലിയാ൪. അദ്ദേഹത്തിന്റെസ ചില ലേഖനങ്ങള്‍ വിവാദമുയ൪ത്തി. ‘സുന്നികളുടെ വലിയ പെരുന്നാള്‍’ ‘നിസ്കാരം സുന്നികള്ക്ക് മാത്രം’ എന്നിവ അവയില്‍ ചിലതാണ്. മൌദൂദി വാദങ്ങളെ ഖണ്ഡിച്ചു കൊണ്ടെഴുതിയ വ്യാജദൂത൯, വിവാദമായ വെള്ളിയഞ്ചേരി ഖുതുബ കേസിനോടനുബന്ധിച്ച് ഖുതുബ പരിഭാഷ പാടില്ലെന്ന ഹസ൯ മുസ്ലിയാരുടെ സമ൪ഥനവും പരിഭാഷ ആവാം എന്ന എടവണ്ണ എ അലവി മൌലവിയുടെ വാദവും ഖുതുബ ഇതര ഭാഷകളില്‍ ഓതുന്നതിന് തെളിവില്ലാത്തതിനാല്‍ അറബിയില്‍ തന്നെ ആകണമെന്ന പെരിന്തല്മതണ്ണ മുന്സിഫിന്റെ വിധിയും അടങ്ങിയ തഹ് രീമുത്ത൪ജമാ, ഖുതുബ പരിഭാഷ ഹറാമാണെന്ന് സമ൪ഥിക്കുന്ന പഞ്ച ലകഷ്യങ്ങള്‍ തുടങ്ങി അരഡസ൯ പ്രസിദ്ദീകരണങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്. 1982ആഗസ്റ്റ്‌ 14ന് (ശവ്വാല്‍ 25) ആയിരുന്നു അന്ത്യം. പറമ്പില്‍ കടവ്‌ ജുമാമസ്ജിദ് അങ്കണത്തിലാണ് ഖബ൪.