1922ല് ജനനം. പിതാവ് കോഴിക്കോട് കുറ്റിക്കാട്ടൂ൪ മണ്ണുങ്ങള്‍ തറവാട്ടിലെ മുഹമ്മദ് മൊല്ല. മാതാവ് എടച്ചേരി ഹസ്സ൯കോയയുടെ പുത്രി ഇത്തീമ. സ്വന്തം പിതാവില്‍ നിന്ന് പ്രാഥമിക പഠനം. തുട൪ന്ന് സൗത്ത് കൊടുവള്ളി, കാരന്തൂ൪,പറമ്പത്ത്, പനയപ്പുറം, രാമനാട്ടുകര, വാഴക്കാട് ദാറുല്‍ ഉലൂം, തലക്കടത്തൂ൪ എന്നിവിടങ്ങളില്‍ ദ൪സ് പഠനം. പിതൃവ്യനും സമസ്ത സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന മണ്ണുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാ൪, പാത്താളി അബൂബക്ക൪ മുസ്ലിയാ൪ (ഖബ൪ കുന്ദമംഗലം ജുമാമസ്ജിദ്), കാസ൪കോട് ഖാസിയായിരുന്ന അവറാ൯കുട്ടി മുസ്ലിയാ൪, പറവണ്ണ മൊയ്തീ൯ കുട്ടി മുസ്ലിയാ൪, കാങ്ങാട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാ൪, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാ൪, ശൈഖ് ആദം ഹസ്റത്ത്, അബ്ദുറഹീം ഹസ്റത്ത് എന്നിവ൪ ഇമ്പിച്ചാലി മുസ്ലിയാരുടെ ഗുരുവര്യന്മാരായിരുന്നു. 1949ല്‍ വെല്ലൂ൪ ബാഖിയാത്തുസ്സാലിഹാത്തില്‍ നിന്ന് ഉപരിപഠനം
.
സ്വന്തം പരിശ്രമത്താല്‍ സ്കൂള്‍ വിജ്ഞാനവും ഇംഗ്ലീഷ് ഭാഷയും വശത്താക്കി. 1957ല്‍ മു൯ഷിപ്പരീക്ഷ പാസായെങ്കിലും സ്കൂള്‍ ജോലിയില്‍ പ്രവേശിച്ചില്ല. വെല്ലൂരില്‍ നിന്ന് തിരിച്ചുവന്ന അതേ വ൪ഷം തന്നെ കൊടുവള്ളിയില്‍ ദ൪സ് തുടങ്ങി. തിരൂരങ്ങാടി, മങ്ങാട്, കുറ്റിക്കാട്ടൂ൪, പൂനൂ൪, കോളിക്കല്‍, പുത്തൂപാടം, ഉരുളിക്കുന്ന്, ഉള്ളാള്‍ സയ്യിദ് മദനി കോളജ്, ഇരിക്കൂ൪, മ൪കസ് ശരീഅത്ത് കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചു.
ഗുരുനാഥനായ കുറ്റിക്കാട്ടൂ൪ അബ്ദുറഹ്മാ൯ കുട്ടി മുസ്ലിയാരുടെ പുത്രി ഇയ്യാച്ചയെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ മ൪ഹൂം മുഹമ്മദ് നിസാമി, അബ്ദുറഹ്മാ൯ മുസ്ലിയാ൪, അബ്ദുല്‍ ഖാദ൪ മദനി, അബ്ദുല്‍ കരീം മൗലവി, അബ്ദുല്‍ ഗഫൂ൪, മുഹമ്മദ് ബഷീ൪ സഖാഫി, അശ്റഫ് അഹ്സനി, മഹ്മൂദ് അഹ്സനി, ഫാത്വിമ, മറിയം എന്നീ സന്താനങ്ങള്‍ ജനിച്ചു.
1948ല് ചെറൂപ്പയിലെ അബ്ദുല്‍ ഖാദിറിന്റെീ മകള്‍ ഖദീജയെ വിവാഹം ചെയ്തു. അതില്‍ മുഹമ്മദ് സ്വാലിഹ് ജനിച്ചു. പൊതു സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നതും പത്രങ്ങളിലും നോട്ടീസുകളിലും പേരുവരുന്നതും ഇഷ്ടപ്പെട്ടിരുന്നില്ല. മിക്ക കാര്യങ്ങള്ക്കുംപഅഹമ്മദ് കോയശ്ശാലിയാത്തിയുടെ ഗ്രന്ഥങ്ങളായിരുന്നു തെളിവിനു ഉപയോഗിച്ചിരുന്നത്.
മടവൂ൪ സി എം അബൂബക്ക൪ മുസ്ലിയാ൪, ഇ കെ ഹസ൯ മുസ്ലിയാ൪, കാന്തപുരം എ പി അബൂബക്ക൪ മുസ്ലിയാ൪, തിരൂരങ്ങാടി ബാപ്പു മുസ്ലിയാ൪, പേരോട് അബ്ദുറഹ്മാ൯ സഖാഫി തുടങ്ങിയവ൪ ശിഷ്യരില്‍ ചിലരാണ്.
1985ലാണ് സമസ്തയില്‍ അംഗമാവുന്നത്. സമസ്തയിലുണ്ടായ പ്രശ്നങ്ങളുടെ മ൪മം ശരിയായി അറിയാവുന്നത് കൊണ്ട് ഉള്ളാള്‍ തങ്ങളുടെയും കാന്തപുരത്തിന്റെരയും നേതൃത്വത്തിനു പിന്തുണ നല്കുുകയും അതിന്റെറ സജീവ പ്രവ൪ത്തകനായി മാറുകയും ചെയ്തു. സമസ്തയുടെ ഫത്‌വാ കമ്മറ്റി അംഗവും വൈസ്‌പ്രസിഡണ്ടുമായിരുന്നു.
1991ല്‍ ആരോഗ്യ പരമായ കാരണങ്ങളാല്‍ മ൪കസിലെ ജോലിയില്‍ നിന്ന് തല്കാ ലം മാറിനിന്നു. ഏതാണ്ട് ഒരു വര്ഷയത്തോളം ചികിത്സയിലായിരുന്നു. 1992ജനുവരി 19ന് ഞായറാഴ്ച ഈ ലോകത്തോട് വിട പറഞ്ഞു. കുറ്റിക്കാട്ടൂ൪ കളിയാത്ത് പള്ളി ഖബ൪സ്ഥാനിയിലാണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>