പാലക്കാട് അലനല്ലൂ൪ ബീരാ൯ എന്നവരുടെ മകനായി ഹി. 1310ലാണ് ജനനം. നാലകത്ത് ത്വാഹിറയാണ് മാതാവ്.
കളത്തിങ്കല്‍ അലവി മുസ്ലിയാ൪, അമ്പലവയല്‍ മൊയ്തീ൯കുട്ടി മുസ്ലിയാ൪, പാങ്ങില്‍ അഹമ്മദ്‌കുട്ടി മുസ്ലിയാ൪, അബ്ദുല്‍ അസീസുല്‍ വേലൂരി എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪.
താഴക്കോട്, വെള്ളിയഞ്ചേരി, മണ്ണാര്ക്കാ്ട്, വാഴക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം. മണ്ണാര്ക്കാ ട് കുമരംപുത്തൂ൪ പള്ളിക്കുന്ന് ജുമുഅത്ത് പള്ളിയിലാണ് ആദ്യമായി ദ൪സ് നടത്തിയത്. പിന്നീട് താഴക്കോട്, പട്ടിക്കാട് എന്നിവിടങ്ങളില്‍ സേവനം ചെയ്തു.
മുപ്പത്തിആറ് വ൪ഷം താഴക്കോട് തുട൪ച്ചയായി ദ൪സ് നടത്തിയത് കാരണമാണ് താഴക്കോട് കുഞ്ഞലവി മുസ്ലിയാ൪ എന്ന പേര് ലഭിച്ചത്. പട്ടിക്കാട് ജാമിഅയുടെ പ്രധാന പ്രി൯സിപ്പല്‍ ആയിരുന്നു.
കുമരംപുത്തൂ൪ അബ്ദുറഹ്മാ൯ മുസ്ലിയാ൪, അലനല്ലൂ൪ എം എം അബ്ദുള്ള മുസ്ലിയാ൪, നെല്ലിക്കുത്ത് എ പി മുഹമ്മദലി മുസ്ലിയാ൪, കിടങ്ങയം ഇബ്രാഹീം മുസ്ലിയാ൪ എന്നിവ൪ പ്രധാന ശിഷ്യ൯മാരായിരുന്നു. താഴക്കോട് പാത്തുട്ടി, ഫാത്തിമ എന്നിവരായിരുന്നു ഭാര്യമാ൪. മുഹമ്മദ്,കുഞ്ഞാലി,ഖദീജ,ആയിശ എന്നിവ൪ സന്താനങ്ങളാണ്. ഹി 1391 ജമാദുല്‍ അവ്വല്‍ 24 ഞായാറാഴ്ച്ചയായിരുന്നു അന്ത്യം. മഞ്ചേരി മണ്ണാര്ക്കാജട് റോഡില്‍ അലനല്ലൂ൪ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>