കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ചാലിലകത്ത് കുഞ്ഞഹമ്മദ്‌ ഹാജി

ആദ്യശ്ശേരി കാളമൊയ്തീ൯ ഹാജിയുടെ മകനായി ഹി.1283 ലാണ് ജനനം. ചാലിലകത്ത് ഖുസയ്യ് ഹാജിയുടെ മകള്‍ ഫാത്തിമയാണ് മാതാവ്. അലി ഹസ൯ മുസ്ലിയാ൪, ആണ്ടക്കോട് അമ്മു മുസ്ലിയാ൪ (മ.ഹി.1319) വളപ്പില്‍ അബ്ദുല്‍ അസീസ്‌ മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪.
തിരൂരങ്ങാടി നടുവിലെ പള്ളി, വെളിയങ്കോട്, പൊന്നാനി, വെല്ലൂ൪ ലത്വീഫിയ്യ, ബാഖിയാത്ത്‌, അദ്നാപട്ടണം എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.
മുഹമ്മദ്‌ റുഖ്നുദ്ദീ൯ ഖാദിരി, അബ്ദുല്‍ ജലീല്‍ ഫശാവരി, മുഹമ്മദ്‌ ഹസ൯ റാംപൂരി, മുഹമ്മദ്‌ ലജ്നവി എന്നിവ൪ കോളജിലെ ഗുരുനാഥന്മാരാണ്. ശൈഖ് അബ്ദുല് വഹാബ് ഹസ്രത്ത്‌ ഗുരുനാഥന്മാരില്‍ പ്രധാനിയാണ്. മുഹമ്മദ്‌ അബ്ദുല്‍ ജബ്ബാ൪ ഹസ്രത്ത്‌, അബ്ദുല്‍ അസീസ്‌ ഹസ്രത്ത്‌,തുടങ്ങിയവ൪ സഹപാഠികളില്‍ പ്രധാനികളാണ്. അദ്നാ പട്ടണത്തിലെ കോളജിലെ ശൈഖ് അഹ്മദില്‍ നിന്ന് രിസാലത്തുല്‍ മാറദീനില്‍ പ്രത്യേക വിജ്ഞാനം കരസ്ഥമാക്കിയ ആദ്യത്തെ കേരളീയ പണ്ഡിതനാണ്.
തിരൂരങ്ങാടി, മാഹി, പുളിക്കല്‍, വളപട്ടണം, വാഴക്കാട്‌, നല്ലളം, മണ്ണാര്ക്കാിട് തുടങ്ങിയ സ്ഥലങ്ങളില്‍ ദ൪സ് നടത്തി. വാഴക്കാട്‌ ദാറുല്‍ ഉലൂം സ്ഥാപിക്കുന്നത് അദ്ദേഹത്തിന്റെന കാലത്താണ്. 1909ലാണ് ദാറുല്‍ ഉലൂമില്‍ സ്ഥാനമേറ്റത്‌. മതപഠനം സിലബസ്‌ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ചതും ക്ലാസുകളായി തിരിച്ച് ബഞ്ചും ഡസ്കും സംവിധാനിച്ചതും അദ്ദേഹമാണ്. പുതിയ ഒരു സംവിധാനം എന്ന നിലക്ക് സൂക്ഷ്മാലുക്കളായ പണ്ഡിത൯മാരില്‍ നിന്ന് ചില എതി൪പ്പുകള്‍ ഉണ്ടായത്‌ സത്യമാണ്. പക്ഷേ ഒരിക്കലും അതൊരു ആദ൪ശപരമായ വ്യതിയാനമായിരുന്നുല്ല. കേരളത്തിലെ സുന്നീ പണ്ഡിത നിരയുടെ പിതാവായ ഖുതുബി മുഹമ്മദ്‌ മുസ്ലിയാരുടെ ഗുരുവര്യനാണ് ചാലിലകത്ത്.
ഗോളശാസ്ത്ര പ്രകാരം കേരളത്തിലെ ചില പള്ളികള്‍ ഖിബ്‌ലക്ക് അഭിമുഖമല്ലെന്ന ഒരു അഭിപ്രായം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ചെറുശ്ശേരി അഹ്മദ്‌ കുട്ടി മുസ്ലിയാ൪, നെഞ്ചല്പാനടി സുലൈമാ൯ മുസ്ലിയാ൪ (പുതിയറ) എന്നിവ൪ ചാലിലകത്തിന്റെ് പക്ഷത്തായിരുന്നു. തട്ടാങ്ങര കുട്ട്യേമു മുസ്ലിയാ൪, കുഞ്ഞ൯ ബാവ മുസ്ല്ലിയാ൪, പുളിക്കല്‍ കൊയ്യോളി അഹ്മദ്‌ കുട്ടി മുസ്ലിയാ൪ എന്നിവ൪ മറുഭാഗത്തും.
ഖിബ്‌ലയുടെ ഐ൯ (സ്വത്വം) കൊള്ളേ തിരിഞ്ഞു നിസ്കരിക്കണമെന്നും കേരളത്തിലെ പല പള്ളികളും ഐ൯ പ്രകാരം ഖിബ്‌ലക്കഭിമുഖമല്ലെന്നും ചാലിലകത്ത് വാദിച്ചു. ഖിബ്‌ലയുടെ ദിക്കിന് തിരിഞ്ഞാല്‍ മതിയെന്ന ശാഫീ ഇമാമിന്റെി രണ്ടാം അഭിപ്രായപ്രകാരം പള്ളികള്ക്ക്്‌ കുഴപ്പമില്ലെന്നായിരുന്നു മറുഭാഗത്തിന്റെ് വാദം. പുളിക്കല്‍, മാഹി എന്നീ സ്ഥലങ്ങളില്‍ വച്ച് പണ്ഡിത൯മാരുടെ തുറന്ന ച൪ച്ച ഈ വിഷയത്തില്‍ നടന്നു.
ഐ൯ വാദത്തെ സ്ഥാപിച്ചു കൊണ്ടു നെഞ്ചല്പാടി സുലൈമാ൯ മുസ്ലിയാ൪ തുഹ്ഫത്തുല്‍ അഹ്ബാബ് എന്ന ഒരു ഗ്രന്ഥം രചിച്ചു. ചാലിലകത്തിന്റെ് ഫത്‌വക്ക് പുറമെ മക്കയിലെ ചില പണ്ഡിത൯മാരുടെ ഏതാനും ഫത്‌വകളും അതില്‍ ഉള്ക്കൊ്ള്ളിച്ചിട്ടുണ്ട്. ഹിജ്റ 1331ലാണിത്. ഖൈറുല്‍ അദില്ല ഫീ ഇസ്തിഖ്‌ബാലില്‍ ഖിബ്‌ല എന്ന പേരില്‍ അറബി ഭാഷയില്‍ ബൃഹത്തായ ഒരു ഗ്രന്ഥം രചിച്ചു.
അമാനത്ത്‌ ഹസ൯ കുട്ടി മുസ്ലിയാ൪, ചെറുശ്ശേരി അഹമ്മദ്‌ കുട്ടി മുസ്ലിയാ൪, കൂട്ടായി ബാവ മുസ്ലിയാ൪, കൊടുവള്ളി പുത്തൂ൪പാലക്കാം തൊടി അബൂബക്ക൪ മുസ്ലിയാ൪ എന്നിവരാണ് പ്രധാന ശിഷ്യ൯മാ൪.
ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹാശിയത്തു൯ അലാ രിസാലത്തില്‍ മാറദീനി, തഅ്ലീമാത്തുല്‍ ബാലാഗ, രിസാലത്തുദ്ദഅവാ ഫില്‍ ഖിബ്‌ല, അല്ലുഗാത്തുല്‍ അറബിയ്യ എന്നിവ പ്രധാനപ്പെട്ട ചിലത് മാത്രമാണ്. ഹി.1338 സഫ൪ 7ന് ശനി (1919) മണ്ണാര്ക്കാിട്ട് വച്ച് മരണപ്പെട്ടു.