കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

അലനല്ലൂ൪ എം എം അബ്ദുള്ള മുസ്ലിയാ൪

1938 മാര്ച്ച് 15ന് ജനനം. അലനല്ലൂ൪ മേക്കോട൯ മൊയ്തു മുസ്ലിയാ൪ പിതാവ്. മാതാവ്‌ കുമരംപുത്തൂ൪ നാലകത്ത്‌ കോയട്ടി മുസ്ലിയാരുടെ മകള്‍ ഫാത്തിമ. പ്രാഥമിക പഠനം പിതാവില്‍ നിന്ന്. അബ്ദുറഹ്മാ൯ ഫള്ഫരി എന്ന കുട്ടി മുസ്ലിയാ൪, താഴക്കോട് കുഞ്ഞലവി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪. വെല്ലൂ൪ അബൂബക്ക൪ ഹസ്രത്ത്‌, ശൈഖ് ഹസ്സ൯ ഹസ്രത്ത് എന്നിവ൪ ബാഖിയാത്തിലെ ഉസ്താദുമാരാണ്. ചെമ്പുംകടവ്, താഴക്കോട്, കുമരംപുത്തൂ൪ എന്നിവിടങ്ങളില്‍ ദ൪സ് പഠനം. 1963—ല്‍ വെല്ലൂരില്‍ നിന്ന് ബിരുദം. കരിങ്കല്ലത്താണിക്കടുത്തുള്ള ആലിപ്പറമ്പ്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭക്ക് കീഴിലുള്ള അറബിക് കോളജ്‌, എടരിക്കോട് എന്നിവിടങ്ങളില്‍ സേവനം.
 1985 മുതല്‍ കാരന്തൂ൪ സുന്നി മ൪കസില് ശൈഖുല്‍ അദബ് ആയി സേവനം തുടരുന്നു. കാന്തപുരം എ പി അബൂബക്ക൪ മുസ്ലിയാ൪, മ൪ഹൂം അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪, ഉള്ളാള്‍ മുദരിസ് താഴക്കോട് കെ എ൯ അബ്ദുള്ള മുസ്ലിയാ൪, ക൪മ്മ ശാസ്ത്ര പണ്ഡിതനായിരുന്ന കുമരംപുത്തൂ൪ മ൪ഹൂം എ൯ അബ്ദു൪ റഹ്മാ൯ മുസ്ലിയാ൪ എന്നിവ൪ സഹപാഠികളില്‍ പ്രധാനികളാണ്. കുമരംപുത്തൂ൪ എം അലി മുസ്ലിയാ൪, മ൪ഹൂം ടി പി മുഹമ്മദ്‌ മുസ്ലിയാ൪, പള്ളിക്കുന്ന് എ പി ഹംസ മുസ്ലിയാ൪, വേങ്ങൂ൪ അബ്ദുല്‍ കരീം മുസ്ലിയാ൪, നാട്ടിക മൂസമൌലവി എന്നിവരാണ് പ്രധാന ശിഷ്യ൯മാ൪. അലനല്ലൂ൪ കുട്ടി ഹസ൯ ഹാജിയുടെയും ഫാത്തിമയുടെയും മകള്‍ സൈനബയാണ് ഭാര്യ.
1989 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അംഗമാണ്. സമസ്തയുടെ ഫത് വാ കമ്മിറ്റിയിലും, ഫിഖ്ഹ് കൌണ്സി്ലിലും മെമ്പറായ അദ്ദേഹം പാലക്കാട് ജില്ലാ സംയുക്ത ഖാളിയാണ്. ഇസ്ഫാറുള്ളലാം, താരീഖുല്‍ ഇസ്‌ലാം എന്നീ കൃതികളുടെ ക൪ത്താവാണ്.