മണ്ണാര്ക്കാ്ട് കുമരംപുത്തൂ൪ നായകത്ത് കോയട്ടി മുസ്ലിയാരുടെയും ആമ്പാടത്ത് ഉണ്ണീ൯കുട്ടി മുസ്ലിയാരുടെ മകള്‍ ഫാത്വിമയുടെയും മകനായി 1943ലാണ് അലി മുസ്ലിയാരുടെ ജനനം. ചുങ്കത്ത് മോയ്തുപ്പുമൊല്ല, ആമ്പാടത്ത് ബീരാ൯കുട്ടി മുസ്ലിയാ൪, മണ്ണാര്ക്കായട് കുഞ്ഞയമു മുസ്ലിയാ൪, അലനല്ലൂ൪ മേക്കോട൯ മൊയ്തു മുസ്ലിയാ൪, സ്വന്തം ജേഷ്ട൯ അബ്ദുറഹ്മാ൯ മുസ്ലിയാ൪, തുട്ടി മുസ്ലിയാ൪, താഴക്കോട് കുഞ്ഞലവി മുസ്ലിയാ൪, സൈദലവി മുസ്ലിയാ൪, എം എം അബ്ദുള്ള മുസ്ലിയാ൪ (മ൪കസ്), ഇ കെ അബൂബക്ക൪ മുസ്ലിയാ൪, കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪, കെ സീ ജമാലുദ്ദീ൯ മുസ്ലിയാ൪, കെ കെ അബൂബക്ക൪ ഹസ്രത്ത്, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാ൪, വാരിങ്ങ് ഹസ൯ മുസ്ലിയാ൪ എന്നിവ൪ ഗുരുവര്യരാണ്.
മര്ഹൂംാ കുമരം പുത്തൂ൪ ടി പി മുഹമ്മദ് മുസ്ലിയാ൪, എ പി ഹംസ മുസ്ലിയാ൪, സയ്യിദ് അലി ബാഫഖി തങ്ങള്‍, സഅദിയ്യ പ്രി൯സിപ്പല്‍ എ കെ അബ്ദുറഹ്മാ൯ മുസ്ലിയാ൪ എന്നിവ൪ സഹപാഠികളില്‍ പ്രധാനികളാണ്.
കൊമ്പങ്കല്ല്, വള്ളുവമ്പുഴ, അല്ഐമ൯ എന്നിവിടങ്ങളില്‍ സേവനം ചെയ്തു. ഗള്ഫിവലെ ജീവിതകാലത്ത് ഈജിപ്ത്, ജോ൪ദ്ദാ൯, ഒമാ൯, മലേഷ്യ, ഇന്തോനേഷ്യ, തുടങ്ങി മിക്ക രാജ്യങ്ങളിലെയും വലിയ പണ്ഡിത൯മാരും അദ്ദേഹത്തില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ചു.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>