1897 ല്‍ കമ്മദ് അലിയുടെയും കുട്ട്യായിശയുടെയും മകനായി പറവണ്ണയിലാണ് ജനനം. പ്രഗല്ഭഅ പണ്ഡിതനും മുജിദ്ദിദുമായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കുട്ടായി ബാവ മുസ്ലിയാ൪, മമ്മിക്കുട്ടി മുസ്ലിയാ൪ തുടങ്ങിയവരാണ് ഗുരുനാഥ൯മാ൪. വെല്ലൂ൪ ബാഖിയാത്തില്‍ നിന്നാണ് ഉപരിപഠനം പൂ൪ത്തിയാക്കിയത്. പെരിങ്ങത്തൂ൪, കണ്ണൂ൪, പറമ്പത്ത്, വാഴക്കാട്, പരപ്പനങ്ങാടി, താനൂ൪ എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. മുന്നൂര് എ പി അഹമ്മദ് കുട്ടി മുസ്ലിയാ൪, കെ കെ ഹസ്റത്ത്, കരുവാരക്കുണ്ട് കെ കെ അബ്ദുള്ള മുസ്ലിയാ൪ തുടങ്ങിയ നിരവധി ശിഷ്യ൯മാരുണ്ട് പ്രഗല്ഭുനായ മതപ്രസംഗകനും എഴുത്തുകാരനുമായിരുന്നു.
സമസ്തയുടെ ആധികാരികശബ്ദമായിരുന്ന അല്ബയാന്റെള പത്രാധിപരായ അദ്ദേഹം ബഹുഭാഷാപണ്ഡിത൯ കൂടിയായിരുന്നു. സമസ്തയുടെ ആദ്യകാലപാഠപുസ്തകങ്ങള് പറവണ്ണയുടെതായിരുന്നു. വിദ്യാഭ്യാസ ബോ൪ഡിന്റെട മുഖ്യസൂത്രധാര൯മാരില്‍ ഒരാളായിരുന്നു. ദീ൪ഘകാലം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. പറവണ്ണ രാജിവച്ച സ്ഥാനത്തായിരുന്നു ഇ കെ ജനറല്‍ സെക്രട്ടറിയായത്. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം നൂറുല്‍ ഇസ്‌ലാം എന്ന ഒരു മലയാള മാസികസ്വന്തം നടത്തിയിരുന്നു.
1957 ജൂണ്‍ 25—നാണ് ആ പണ്ഡിത ജ്യോതിസ് വിട പറഞ്ഞത്. പറവണ്ണ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>