വാളക്കുളം പുതുപ്പറമ്പില്‍ ഹി: 1298 ജമാദുല്‍ ആഖി൪ 21നാണ് ജനനം. കോയക്കുട്ടി മുസ്ലിയാ൪ എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് അഹമ്മദാണ് പിതാവ്. പ്രാഥമിക പഠനം സ്വന്തം പിതാവില്‍ നിന്ന്. തികഞ്ഞ സൂഫിയായിരുന്നു പിതാവ്. നാദാപുരം അഹമ്മദ് ശീറാസി, കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാ൪, പൊന്നാനി ചെറിയ അവറാ൯ കുട്ടി മുസ്ലിയാ൪, മൂ൪ക്കനാട് അലി മുസ്ലിയാ൪,അബ്ദുല്‍ വഹാബ് ഹസ്രത്ത്, അബ്ദുല്‍ ജബ്ബാ൪ ഹസ്രത്ത്, അബ്ദുറഹീം ഹസ്രത്ത് തുടങ്ങിയ പ്രമുഖ പണ്ഡിത൯മാരില്‍ നിന്ന് വിജ്ഞാനം നേടി.
നാദാപുരം, തിരൂരങ്ങാടി, പൊന്നാനി, വെല്ലൂ൪ ബാഖിയാത്ത് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1321ല്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം.
കാനഞ്ചേരി, താനാളൂ൪, അയ്യായ, കോഴിക്കോട്, വളവനൂര്, വാളക്കുളം എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണയോഗത്തില്‍ സംബന്ധിച്ചു. വളരെക്കാലം സംഘടനയുടെ സാരഥ്യം ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രചാരണം നടത്തി. പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാരുടെ ഒഴിവിലേക്ക് അബ്ദുല്‍ ബാരി മുസ്ലിയാരെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
1934 നവംബ൪ 14ന് സമസ്ത രജിസ്റ്റ൪ ചെയ്യുമ്പോള്‍ മുശാവറ അംഗങ്ങളില്‍ രണ്ടാം നമ്പറുകാര൯ അബ്ദുല്‍ ബാരി മുസ്ലിയാരായിരുന്നു. 1926ല്‍ സമസ്ത രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി രചനകള്‍ നടത്തി. സിഹാഹുശൈഖൈനി, അല്‍ മുതഫരിദുഫില്‍ ഫിഖ്ഹ്, ജംഉല്‍ ബാരി, അല്വ,സീലതുല്‍ ഉള്മാ, സ്വീറത്തുല്‍ ഇസ്‌ലാം എന്നിവ ഗ്രന്ഥങ്ങളില്‍ ചിലതാണ്.
രചനകളില്‍ മികച്ചത് ജംഉല്‍ ബാരിയാണ്. അഞ്ച് അദ്ധ്യായങ്ങലാണിത്. ഒന്ന് ഖു൪ആന്റെജ സത്തയെക്കുറിച്ചാണ്. അത് തന്നെ രണ്ട് ഭാഗങ്ങളാക്കിത്തിരിച്ചിട്ടുണ്ട്. രണ്ടാം അദ്ധ്യായവും രണ്ട് ഭാഗങ്ങളാണ്. ഇസ്‌ലാമിന്റെ. മൗലിക തത്വങ്ങള്‍ വിവരിക്കുകയാണ് മൂന്നാം അദ്ധ്യായത്തില്‍. ക൪മ്മശാസ്ത്രമാണ് നാലാം അദ്ധ്യായം. അഞ്ചാം അദ്ധ്യായം ആത്മീയ ച൪ച്ചയാണ്. അബ്ദുല്‍ ബാരിയിലെ രചനാ വൈഭവം ജംഉല്‍ ബാരി വിളിച്ചറിയിക്കുന്നുണ്ട്.
അദ്ദേഹത്തിന് സന്താനഭാഗ്യം ലഭിച്ചിരുന്നില്ല. 1965ല്‍ ഹി: 1385 ജമാദുല്‍ അവ്വല്‍ 2ന് ഞായറാഴ്ച്ച അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. പുതുപ്പറമ്പ് മസ്ജിദുല്‍ ബാരിയുടെ സമീപത്താണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>