തികഞ്ഞ പണ്ഡിതനും അറബി സാഹിത്യകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു ഉമ൪ ഖാളി. ഹി 1179ല്‍ വെളിയങ്കോട്ടാണ് ജനനം. ഖാളിയാരകത്ത് അലി മുസ്ലിയാരാണ് പിതാവ്. ആമിക്കുട്ടി മാതാവും. മാലിക്ബ്നു ഹബീബ് മുഖേന ഇസ്‌ലാം സ്വീകരിച്ച എരമത്താ൯ ഇല്ലത്തില്പ്പെ ട്ട ഹസ൯ എന്നവരുടെ പരമ്പരയില്‍ പെട്ടവരാണ് ഖാളിയാരകം തറവാട്ടുകാ൪.
താനൂ൪ അഹമ്മദ് മുസ്ലിയാ൪, പൊന്നാനി മമ്മിക്കുട്ടി ഖാളി, ഖാളി മുഹമ്മദ് ബി൯ സൂഫിക്കുട്ടി മുസ്ലിയാ൪ എന്നിവരാണ് ഗുരുക്ക൯മാരില് പ്രധാനികള്‍. സ൪വ വിജ്ഞാനങ്ങളും കരസ്ഥമാക്കിയ അദ്ദേഹം 1217ല്‍ പൊന്നാനിയില്‍ ദ൪സ് തുടങ്ങി, പിന്നീട് താനൂ൪, വെളിയങ്കോട് എന്നിവിടങ്ങളില്‍ ദീ൪ഘകാലം ദ൪സ് നടത്തി.
നികുതി നല്കാത്തതിന്റെ് പേരില്‍ ഉമ൪ ഖാളിയെ അറസ്റ്റ് ചെയ്തതും അനന്തര സംഭവങ്ങളും പ്രസ്താവ്യമാണ്. വെള്ളക്കാരെ തുരുത്തിയെ അടങ്ങൂ എന്ന ദൃഢനിശ്ചയം ഉമ൪ ഖാളിക്കുണ്ടായിരുന്നു. ബ്രിട്ടീഷ് അധിനിവേഷത്തിനെതിരെ വിസമ്മതവുമായി രംഗത്തിറങ്ങിയ മമ്പുറംതങ്ങളുടെ ശിഷ്യനുംപിന്ഗാമിയുമായിരുന്നു ഉമ൪ ഖാളി. “സ്വന്തം നാട്ടില്‍ താമസിക്കാ൯ വിദേശിയായ നിങ്ങള്ക്ക് നികുതി തരികയോ?” ഉമ൪ ഖാളി ചോദിച്ചു.
ഔക്കോയ മുസ്ലിയാ൪, സൈനുദ്ദീ൯ അഖീ൪, കുഞ്ചാ൪ സഈദ് മുസ്ലിയാ൪ (മ: ഹി: 1289), പയ്യോളി ഫരീദ് മുസ്ലിയാ൪, പറയങ്ങാട് സൈനുദ്ദീ൯ മുസ്ലിയാ൪, സൈനുദ്ദീ൯ റംലി, പൊന്നാനി ചെറിയ ബാവ മുസ്ലിയാ൪, തിരൂരങ്ങാടി ഖാളി സൈനുദ്ദീ൯ മുസ്ലിയാ൪, എരിക്കുന്ന൯ കുഞ്ഞിമുഹമ്മദ് മുസ്ലിയാ൪, താനൂ൪ വലിയ മുഹമ്മദ് മുസ്ലിയാ൪, മറ്റത്തൂ൪ അവറാ൯ മുസ്ലിയാ൪ തുടങ്ങി നിരവധി ശിഷ്യ൯മാരുണ്ടായിരുന്നു.
ഗ്രന്ഥ രചന അദ്ദേഹത്തിന്റെങ ഹോബിയായിരുന്നു. അദ്ദേഹത്തിന്റെര കൃതികള്‍ വിദേശ രാജ്യങ്ങളില്‍ പോലും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
അറബി, അറബിമാല മലയാള ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.
നഫാഇസുദുറ൪, മഖാസിദുന്നികാഹ്, ഖസീദത്തുല് ഉമരിയ്യ, ഖസിദത്തുലാഹല്ഹി ലാല്‍ തുടങ്ങിയ പലതും അതില്‍ മികച്ചു നില്ക്കു ന്നതാണ്.
പുള്ളിയുള്ള അക്ഷരം മാത്രം, പുള്ളിയില്ലാത്തവ കൊണ്ടുമാത്രം നിസ്കാരസമയം സംബന്ധിച്ച് ഇങ്ങിനെ വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ഈരടികള്‍ ഉണ്ട്. താ൯ ജീവിച്ച ചുറ്റുപാടും സാഹചര്യവും വിലയിരുത്തി രചന നടത്തിയിട്ടുണ്ട്.
ഇസ്‌ലാമിലെ നിരവധി നിയമങ്ങളെക്കുറിച്ച് കവിതകള്‍ രചിച്ച് പള്ളി ഭിത്തികളില്‍ പതിച്ചിരുന്നു. ആദ൪ശത്തിന്റെോ ആള്രൂപമായിരുന്ന ഉമ൪ ഖാളി ബിദ്അത്തിനെയും വ്യാജ ശൈഖുമാരെയും തുറന്നെതി൪ത്തു. ബോംബെയില്‍ നിന്ന് കൊണ്ടോട്ടിയിലെത്തിയ വ്യാജശൈഖിന്റൊ “കൊണ്ടോട്ടിക്കൈ” എന്ന മാ൪ഗത്തെ നഖശിഖാന്തം എതി൪ത്തു. സൃഷ്ടിക്ക് സൃഷ്ടി സുജൂദ് ചെയ്യല്‍ ഹറാമാണെന്ന് സമ൪ത്ഥിച്ച് കൊണ്ട് രചിച്ച അറബി കവിത ഇരുപത്തിനാല് ഈരടികളാണ്.
ലോക പ്രശസ്തരായ നിരവധി പണ്ഡിത൯മാരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു ശൈഖ്. ഉസ്മാനുദ്ദിംയാത്വി, ശൈഖ് ഇബ്രാഹീമുല്‍ ബാജൂരി, ശൈഖ് മുഹമ്മദ് അമീറുല്‍ അസ്ഹരി എന്നിവ൪ പ്രധാനികളില്‍ ചിലരാണ്.
ഹിജ്റ 1273ല്‍ ഉമ൪ ഖാളി അന്തരിച്ചു. വെളിയങ്കോട് ജുമാമസ്ജിദിന്റെ സമീപത്താണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>