കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ശൈഖ് ജിഫ്രി കോഴിക്കോട്‌

യമനിലെ തരീമില്‍ നിന്ന് വന്ന ശൈഖ് മുഹമ്മദ്‌ ജിഫ്രിയുടെ മകനായി ഹി: 1139ല്‍ ശൈഖ് ജിഫ്രി ജനിച്ചു. മത വിജ്ഞാന സമ്പാദനത്തില്‍ വ്യാപൃതനായ ശൈഖ് ജിഫ്രി വിജ്ഞാനത്തിന്റെു സ൪വ വശങ്ങളും നേടി. മലബാറിനെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ഒരുകച്ചവട സംഘത്തോടൊപ്പം ഹി: 1159 (1914)ന് കോഴിക്കോട്ടെത്തി. കോഴിക്കോട്‌ ഖാളിയായിരുന്ന സ്വദഖത്തുള്ളാഹിബ്നു അബ്ദുസ്സലാം അദ്ദേഹത്തെ സ്വീകരിച്ചു.
കോഴിക്കോട്‌ സാമൂതിരി രാജാവ്‌ നല്കിദയ മാളിയേക്കല്‍ വീട്ടില്‍ ജിഫ്രി താമസമാക്കി. സൂഫിവര്യനായ കൊയിലാണ്ടി വലിയ സീതി എന്ന പേരില്‍ പ്രസിദ്ധനായ സയ്യിദ്‌ മുഹമ്മദ്‌ ഹാമിദുമായി ബന്ധപ്പെട്ടു തന്റെദ ആത്മീയ ലോകം വിശാലമാക്കി.

ആത്മീയ നായകനും ത്വരീഖത്തിന്റൊ ശൈഖുമായി അദ്ദേഹം അറിയപ്പെട്ടു.സയ്യിദ്‌ ശൈഖ്ബി൯ മുഹമ്മദില്‍ ജിഫ്രി, അബ്ദുല്‍ ഖാദി൪ ബി൯ ഉമ൪ലബ്ബ, ഹസ൯ ജിഫ്രി, കുഞ്ഞിദീ൯ കുട്ടിഖാളി തുടങ്ങിയ പല മഹാ൯മാരും അദ്ദേഹത്തിന്റെ൪ ശിഷ്യ൯മാരാണ്.
ശൈഖിന് സുജൂദ്‌ ചെയ്യിപ്പിക്കുന്ന കൊണ്ടോട്ടി വ്യാജത്വരീഖത്തിനെതിരെ ശൈഖ് ജിഫ്രി തൂലിക ചലിപ്പിച്ചു. കല്യാണില്‍ (ബോംബെ) നിന്ന് കൊണ്ടോട്ടിയില്‍ എത്തിയ മുഹമ്മദ്‌ ഷാ പ്രചരിപ്പിക്കുന്ന ആശയം ഇസ്‌ലാമിന് കടക വിരുദ്ധമാണെന്ന് ശൈഖ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അല്ഇദ൪ശാദാതുല് ജിഫ്രിയ്യയിലൂടെയാണ് മുഹമ്മദ്‌ഷായെ ജിഫ്രി നേരിട്ടത്‌.
വഹാബിസത്തിന് വിത്ത്‌ പാകിയ മുഹമ്മദുബ്നു അബ്ദുല്‍ വഹാബ് ജിഫ്രിയുടെ കാലക്കാരനാണ്. അല്‍ ഇ൪ശാദാത്തുല് ജിഫ്രിയ്യ ഫീറദ്ദി അലള്ളലാല എന്ന ഗ്രന്ഥത്തിലൂടെ വഹാബിസത്തിന്റെഫ പൊള്ളത്തരങ്ങള്‍ തുറന്നു കാണിച്ചു. ശൈഖ് ജിഫ്രിയുടെ മറ്റു കൃതികള്‍ ഇവയാണ്: ക൯സുല്‍ ബറാഹീനുല്‍ കസ്ബിയ്യ, നതീജത്തുല്‍ ഖളായാ അലാ മസ് ലക്കി ജൌഹരില്‍ ജവാഹിരിയ്യ, അല്ക്കൌകബുദ്ദു൪റിയ്യ, അല്ക൯സാബത്തു വല്‍ അസ്റാ൪, മ൪സിയ്യ.
ഒട്ടനവധി അപൂ൪വ കൃതികള്‍ അദ്ദേഹം ശേഖരിച്ചിരുന്നു. ശൈഖ് നല്കികയ ഫത് വകളുടെ അപ്രകാശിത ശേഖരവും ജിഫ്രി ഹൗസില്‍ കാണാം. ഹി: 1222 ദുല്ഖശഅദ് എട്ടിന് (1808 ജനുവരി എട്ട്) വ്യാഴാഴ്ച്ച ശൈഖ് ജിഫ്രി അന്തരിച്ചു. മമ്പുറം സയ്യിദലവി തങ്ങള്‍, വെള്ളിയങ്കോട് ഉമ൪ ഖാളി എന്നിവ൪ അവിടെ സന്നിഹിതരായിരുന്നു. കുറ്റിച്ചിറയിലെ ജിഫ്രി ഹൗസ്‌ പള്ളിക്കു സമീപം ഒരു റൂമിലാണ് ശൈഖ് ജിഫ്രിയെ മറവു ചെയ്തത്.
സയ്യിദ്‌ അബ്ദുള്ള ജിഫ്രി, അദ്ദേഹത്തിന്റെറ ഭാര്യമാ൪, സയ്യിദ്‌ അലവി ജിഫ്രി, സയ്യിദ്‌ അബ്ദുറഹ്മാ൯ ജിഫ്രി, സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി, ആറ്റക്കോയ, കോയഞ്ഞിക്കോയ, സയ്യിദത്ത്‌ ശരീഫ ആയിശ എന്നിവരുടെതാണ് മറ്റു ഖബറുകള്‍.