ചരിത്രത്തിന്റെ് കാവലാളാണ് എ പി മുഹമ്മദലി മുസ്ലിയാ൪. പ്രസിദ്ധനായ നെല്ലിക്കുത്ത് ആലി മുസ്ലിയാരുടെ മക൯ അബ്ദുള്ളക്കുട്ടി മുസ്ലിയാരാണ് (മ:1982)പിതാവ് മരക്കാ൪ മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് മാതാവ്.
നെല്ലിക്കുത്ത് പഴയ സ്കൂളിലാണ് പ്രാഥമിക പഠനം. ചെമ്പ്രശ്ശേരി, അയിനിക്കോട്, തൃക്കലങ്ങോട്, പാണക്കാട്, വേങ്ങൂ൪, മേലാറ്റൂ൪ മനയില്‍, വേങ്ങര, കുമരംപുത്തൂ൪, പട്ടിക്കാട് ജാമിഅ എന്നിവിടങ്ങളിലായിരുന്നു പഠനം.
വളാഞ്ചേരി കാ൪ത്തല, ആലുവ, എടത്തല, വള്ളുവങ്ങാട്, തരുവണ,പച്ചനൂര്, വട്ടിയറ, തളിപ്പറമ്പ് വെള്ളിക്കീല്‍, പന്നിയൂ൪, സോമവാ൪പേട്ട എന്നിവിടങ്ങളില്‍ സേവനം.
കേരളത്തില്‍ ജീവിച്ചു കഴിഞ്ഞുപോയ 2265 പണ്ഡിത൯മാരുടെ ചരിത്രം അദ്ദേഹം ശേഖരിച്ചിരുന്നു. ആയിരം ഖു൪ആ൯ വ്യാഖ്യാതാക്കളുടെ ചരിത്രവും തയ്യാറാക്കിയിട്ടുണ്ട്. ചെറിയ സൈനുദ്ദീ൯ മഖ്ദൂമിന്റെള തുഹ്ഫത്തുല്‍ മുജാഹിദ്ദീ൯ മലയാളത്തിലേക്ക് വിവ൪ത്തനം ചെയ്തു. മാതാപിതാക്കളുടെ കുടുംബം പണ്ഡിത൯മാരാണ്. കിടങ്ങയം മൈമൂനയാണ് ഭാര്യ. സക്കീന, ഫാത്വിമത്തുസുഹറ, സ്വാബിറ, റഷീദ, സഈദ, അബ്ദുള്ള ബാഖവി, അ൯വ൪ ഇബ്രാഹീം എന്നിവരാണ് സന്താനങ്ങള്‍
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>