കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ഖാരിഅ് ഹസ൯ മുസ്‌ലിയാ൪

പരുതിനി മുഹമ്മദിന്റെം മകനായി 1924 ഏപ്രില്‍ നാലിനാണ് ജനനം. മറിയുമ്മയാണ് മാതാവ്. പി.കമ്മദ് മൊല്ലയാണ് ഒന്നാമത്തെ ഗുരു. പി.അലവി മുസ്‌ലിയാ൪,സി കെ കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാ൪, കിടങ്ങഴി ഇ കെ മുഹമ്മദ്‌ കുട്ടി മുസ്‌ലിയാ൪ എന്നിവരാണ് ഗുരു നാഥ൯മാ൪.
ചെറുവണ്ണൂ൪, പട്ടര്കുണളം എന്നിവിടങ്ങളില്‍ പഠനം. കൊടുവള്ളിയില്നിുന്ന് സമസ്തയുടെ മുഫത്തിശായി ജോലിയില്‍ പ്രവേശിച്ചു. ഖു൪ആ൯ നിയമ പ്രകാരം പഠിപ്പിക്കുന്ന ഗുരുവായി മാറുകയായിരുന്നു. കേരളത്തിന്റെി ഒരറ്റം മുതല്‍ മറ്റേ അറ്റം വരേ സമസ്ത്തക്കു കീഴില്‍ ട്രെയ്നിങ്ങും ഹിസ്ബ് ക്ലാസും നടത്തി. പതിനായിരക്കണക്കിന് ശിഷ്യ൯മാരെ വാര്ത്തെ ടുത്തു. 1997 ഒക്ടോബറിലായിരുന്നു അന്ത്യം.