1927 ജൂലൈ ഏഴിനാണ് ജനനം. പൂതുക്കുടി അബ്ദുള്ള മുസ്ലിയാ൪, സി വി ആലി മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪. 1950ല്‍ പൊന്നാനിയില്‍ നിന്ന് പഠിച്ചു.
മദ്റസാ അധ്യാപകനായി രംഗത്ത് വന്നു. സമസ്ത വിദ്യാഭ്യാസ ബോര്ഡ് രൂപീകരണ യോഗത്തില്‍ പങ്കെടുത്തവരില്‍ 34—ാം നമ്പറുകാരനായി അബ്ദുള്ള മുസ്ലിയാ൪ ഒപ്പുവച്ചത് കാണാം. പ്രഥമ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ പതിനാലാം നമ്പ൪ മെമ്പറാണ് അദ്ദേഹം. 1956—ല്‍ അന്നത്തെ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്ഡ്പ പ്രസിഡണ്ട് പറവണ്ണ മൊയ്തീ൯ കുട്ടി മുസ്ലിയാ൪ അബ്ദുള്ള മുസ്ലിയാരെ ഒന്നാമത്തെ മുഫത്തിശായി നിയമനം നല്കി . നാടിന്റെര വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മദ്രസകള്‍ സന്ദര്ശിരക്കാ൯ കാടും മലയും താണ്ടിയ ചരിത്രം ത്യാഗ പൂര്ണ്മായിരുന്നു.
നിരവധി സ്ഥലങ്ങളില്‍ മുദ൪രിസ്, ഖത്വീബ്, ഇമാം, മുഅല്ലിം എന്നീ നിലകളിലെല്ലാം സേവനം ചെയ്തിട്ടുണ്ട്. മാനന്തവാടി, ബാവലി, പനങ്ങാട്ടൂ൪, ആ൪വാള്‍, ചുണ്ടേല്‍, തെരുവത്ത്, മൈസൂ൪ എന്നിങ്ങനെ നീളുന്നു പട്ടിക.
1989ല്‍ പുനഃസംഘടിപ്പിച്ച സമസ്തയില്‍ അംഗമാണ് അദ്ദേഹം. അരീക്കോട് പത്തനാപുരത്താണ് താമസം. സുന്നീവോയിസ് മു൯ പത്രാധിപരായ അമാനത്ത് കോയണ്ണി മുസ്ലിയാരുടെ മകളായിരുന്നു ഭാര്യ.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>