തറക്കണ്ടി എന്ന് പ്രസിദ്ധമായ അബ്ദുറഹ്മാ൯ മുസ്ലിയാ൪ 1880ല്‍ അബ്ദുള്ള മുസ്ലിയാരുടെ മകനായി ആയഞ്ചേരിയില്‍ ജനിച്ചു. കുഞ്ഞാമിനയാണ് മാതാവ്. 1916ല്‍ വെല്ലൂ൪ ബാഖിയാത്തില്‍ നിന്ന് ബിരുദം. കാസര്കോഞട്, കോടഞ്ചേരി, കൂട്ടായി, നാദാപുരം എന്നിവിടങ്ങളിലായിരുന്നു പഠനം. ശൈഖ് അഹമ്മദ് ശീറാസി, വെളിയങ്കോട് തട്ടാങ്കര കുട്ട്യാമു മുസ്ലിയാ൪, പുതിയാപ്ല അബ്ദുറഹ്മാ൯ മുസ്ലിയാ൪, അബ്ദുല്‍ വഹാബ് ഹസ്രത്ത് മുതലായവ൪ ഗുരുനാഥ൯മാരാണ്.
ശൈഖ് ഹസ൯ ഹസ്രത്ത് (പാപ്പിനിശ്ശേരി), കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാ൪ എന്നിവ൪ ശിഷ്യ൯മാരില്‍ പ്രമുഖരാണ്. 1942ലാണ് മരണം.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>