കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

വാണിയമ്പലം അബ്ദുറഹ്മാ൯ മുസ്ലിയാ൪

1917ല്‍ അരീക്കോടിന് സമീപം മൈത്രയിലാണ് ജനനം. പൂവഞ്ചേരി മമ്മദു മുസ്ലിയാരാണ്‌ പിതാവ്‌. ബിച്ചിപ്പാത്തുമ്മ മാതാവാണ്.
1958ല്‍ സമസ്തയില്‍ അംഗമായി. സമസ്തയിലും കീഴ്ഘടകങ്ങളിലും പല പദവികളും വഹിച്ചു. കേരളത്തില്‍ നടന്ന മിക്ക വഹാബി സുന്നി സംവാദങ്ങളിലും സംബന്ധിച്ചു. 1957ലാണ് വിദ്യാഭ്യാസ ബോഡില്‍ മെമ്പറാവുന്നത്. 1975ല്‍ വിദ്യാഭ്യാസ ബോര്ഡ്ാ‌ പ്രസിഡണ്ടായി. 1978 മുതല്‍ ജാമിഅ നൂരിയ്യാ ജനറല്‍ സെക്രട്ടറി. 1976ല്‍ സമസ്തയുടെ വൈസ്‌ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
ഹിജ്റ 1401 മുഹറം 26ന് (1980 ഡിസംബ൪ 4) അദ്ദേഹം അന്തരിച്ചു. വാണിയമ്പലം ജുമുഅത്ത്‌ പള്ളിയുടെ സമീപത്താണ് ഖബ൪.