തളിപ്പറമ്പിലെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായതിന് പിന്നില്‍ ഒരു കാരണമുണ്ട്. 1972 മുതല്‍ 1981 വരെ ചിത്താരിയില്‍ ദ൪സ് നടത്തുമ്പോഴായിരുന്നു കാഞ്ഞക്കാട്ട് കണ്ണൂ൪ ജില്ലാ സമസ്തയുടെ കീഴില്‍ സുന്നീ സമ്മേളനം നടക്കുന്നത്. അതിന്റെസ മുഖ്യ സൂത്രധാര൯ ഹംസ മുസ്ലിയാരായിരുന്നു.അന്ന് നോട്ടീസുകളിലും പത്ര റിപ്പോ൪ട്ടുകളിലും ചിത്താരി മുദരിസ് എന്ന് പേരിനോടൊപ്പം ഉപയോഗിക്കപ്പെട്ടതോടെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായി. 1939—ലാണ് ജനനം. പട്ടുവം അഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ് നഫീസ ബീവി. അന്നത്തെ ഇ എസ് എല്‍ സി യാണ് ഭൗതിക പഠനം.
കണ്ണിയത്ത് അഹമ്മദ് മുസ്ലിയാ൪, കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാ൪,കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാ൪, പി എ അബ്ദുള്ള മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪. 1965ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നിന്ന് ബിരുദമെടുത്തു. മാട്ടൂല്‍ ബേദാമ്പ്ര, ചിത്താരി (1972-81), തുരുത്തി (81-82), കോട്ടിക്കുളം (1982-85) എന്നിവിടങ്ങളിലും വളരെക്കാലം ജാമിഅ സഅദിയ്യയിലും മുദ൪രിസായിരുന്നു. ഇപ്പോള്‍ അല്മ൪ഖ൪ ശരീഅത്ത് കോളജ് പ്രി൯സിപ്പല്‍ ആണ്. 1984—ല്‍ തളിപ്പറമ്പ് സംയുക്ത ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ കണ്ണൂ൪ ജില്ലാ സംയുക്ത ഖാളിയാണ് ഹംസ മുസ്ലിയാ൪.
1971—ല്‍ കണ്ണൂ൪ ജില്ലാ സമസ്തയുടെ ജോയിന്റ്ത സിക്രട്ടറിയായി. കണ്ണൂ൪ ജില്ലാ അറബിക് കോളജ് ആലോചനാ സമിതി അംഗവും ജാമിഅ സഅദിയ്യയുടെ ആരംഭ കാലം മുതല്‍ 1995 വരെ അതിന്റെ ജനറല്‍ സെക്രട്ടറിയുമായി. സമസ്ത കേരള സുന്നി യുവജന സംഘം സ്റ്റേറ്റ് വര്ക്കിം ഗ് പ്രസിഡണ്ട്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു. സമസ്ത സിക്രട്ടറി, എസ് വൈ എസ് സുപ്രീം കൌണ്സിുല്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം ജാമിഅ സഅദിയ്യ, മ൪കസുസ്സഖാഫത്തിസ്സുന്നിയ്യ, വിദ്യാഭ്യാസ ബോര്ഡ്സ എന്നിവയിലും അംഗമാണ്.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>