തെക്ക൯ കേരളത്തില്‍ സുന്നീ പ്രാസ്ഥാനിക ചലനങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുന്ന പണ്ഡിതനാണ് പി എ ഹൈദ്രോസ് മുസ്ലിയാ൪. 1938ല്‍ ഏറണാകുളം ജില്ലയില്‍ തൃക്കാക്കര കാക്കനാടാണ് ജനനം. പൊന്നംതറ അബൂബക്കറാണ് പിതാവ്. ആമിന ഉമ്മയാണ് മാതാവ്. മുട്ടക്കാവാണ് ഇപ്പോള്‍ താമസം. താഴക്കോട് കുഞ്ഞലവി മുസ്ലിയാ൪, കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪, ഇ കെ അബൂബക്ക൪ മുസ്ലിയാ൪, തമിഴ്നാട് അബൂബക്ക൪ മുസ്ലിയാ൪, ഹസ്റത്ത് മുഹമ്മദ് മുസ്ലിയാ൪ കടമേരിഎന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪. തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം. 1969ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി.
1982ല്‍ സമസ്ത കൊല്ലം ജില്ലാ പ്രസിഡണ്ടായി. മുട്ടക്കാവ് ജു മാമസ്ജിദ് മുദരിസ്, കൊല്ലം മത്നുല്‍ ഉലൂം അറബിക് കോളജ് മുദരിസ്, സിയാറത്തുംമൂട് മുദരിസ് എന്നീ നിലകളില്‍ പ്രവ൪ത്തിച്ചു. ഇപ്പോള്‍ ഖാദിസിയ്യാ ഇസ് ലാമിക് കോംപ്ലസ് (കൊല്ലം) പ്രസിഡണ്ടും ശരീഅത്ത് കോളജ് പ്രി൯സിപ്പലുമാണ്. തബ് ലീഗ്: തേനില്‍ പൊതിഞ്ഞ വിഷം, അറിയേണ്ട പലതില്‍ ചിലത് എന്നിവ രചനകളില്‍ പെടുന്നു.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>