കാരാട്ടാലുങ്ങലിലെ ബീരാ൯ മൊയ്തീ൯ മൊല്ലയുടെ ഓത്തുപള്ളിയില്‍ പ്രാഥമിക പഠനം. 11-ാം വയസ്സില്‍ ദ൪സ് വിദ്യാഭ്യാസം ആരംഭിച്ചു. പെരുവള്ളൂരിനടുത്ത മുടക്കിയില്‍ പള്ളി, പുകയൂ൪, ഇരുമ്പുംചോല, ചാലിയം ദ൪സുകളില്‍ പഠിച്ചു. ശംസുദ്ദീ൯ മുസ്ലിയാ൪, അച്ചിപ്ര ഉണ്ണീ൯ കുട്ടി മുസ്ലിയാ൪, മലയില്‍ ഉണ്ണീ൯ കുട്ടി മുസ്ലിയാ൪, കൈപ്പറ്റ ഉസ്താദ്, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുവര്യ൯മാ൪. 1965ല്‍ ദയൂബന്ദില്‍ ഉപരി പഠനം. ദയൂബന്ദ് പഠനം കഴിഞ്ഞ് നാല്പ്പ ത്തൊന്നു വര്ഷമായി ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്ന അറബിക്കോളേജില്‍ മുദരിസായി സേവനം ചെയ്യുന്നു. ഇഹ് യാഉസ്സുന്നയുടെ പ്രിന്സിിപ്പലാണ്.
എടയാട്ട് അഹ്മദ് മൊല്ലയാണ് പിതാവ്. 1942ല്‍ ജനനം. 10 മക്കള്‍ (അഞ്ച് ആണും അഞ്ച് പെണ്ണും). വൈലത്തൂ൪ ബാവ മുസ്ലിയാ൪, എ കെ അബ്ദുല്‍ റഹ്മാ൯ മുസ്ലിയാ൪, കെ കെ അബ്ദുല്‍ റശീദ് മുസ്ലിയാ൪, ചെ൪ള അബ്ദുള്ള മുസ്ലിയാ൪, പി അബ്ദുല്‍ റഹ്മാ൯ മുസ്ലിയാ൪ ശരീക്ക൯മാരാണ്. ഒതുക്കുങ്ങല്‍ തങ്ങള്‍, ഒ കെ റശീദ് മുസ്ലിയാ൪, കെ കെ അബ്ദുല്‍ റശീദ് മുസ്ലിയാ൪, ഇ പി ഹസ്സ൯ മുസ്ലിയാ൪ എന്നിവ൪ ശിഷ്യരാണ്. സമസ്ത മുശാവറ അംഗവും വൈസ് പ്രസിഡന്റുസമാണിപ്പോള്‍.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>