കാരന്തൂ൪ മ൪ക്കസ് ശരീഅത്ത് കോളേജ് വൈസ്പ്രി൯സിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമാണ് നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്ലിയാ൪. മുസല്യാരകത്ത് അഹമ്മദ് മുസ്ലിയാരാണ് പിതാവ്. ജനനം 1939ല്‍. മാതാവ് മറിയം ബീവി. നെല്ലിക്കുത്ത് കുഞ്ഞസ്സനാജി, മഞ്ചേരി അബ്ദുറഹ്മാ൯ മുസ്ലിയാ൪, അബ്ദുറഹ്മാ൯ ഫള്ഫരി (കുട്ടി) മുസ്ലിയാ൪ തുടങ്ങിയവ൪ പ്രധാന ഗുരുനാഥ൯മാരാണ്.
ആലത്തൂ൪ പടി, കാവനൂ൪, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദരിസായി സേവനം. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വൈസ് പ്രി൯സിപ്പല്‍ പദവിയില്‍. 1986 മുതല്‍ മര്ക സില്‍ ശൈഖുല്‍ ഹദീസാണ്. ഇപ്പോള്‍ വൈസ് പ്രി൯സിപ്പലും.
വഹാബികളുടെ അത്തൌഹീദിന് “തൗഹീദ് ഒരു സമഗ്ര പഠനം” എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്ത് വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധ മുറകള്‍, ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ സ്വന്തമായുണ്ട്. മിശ്കാതിനെഴുതിയ വ്യാഖ്യാനം ‘’മി൪ഖാതുല് മിശ്കാത്’’ പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്‌ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തു പറയേണ്ടതാണ്.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>