കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

എസ് എം പൂക്കോയ തങ്ങള്‍ പാനൂ൪

1920ല്‍ ഇരിക്കൂ൪ കുന്നുമ്മല്‍ മുത്തുക്കോയ തങ്ങളുടെയും ആയിശ ഉമ്മയുടെയും മകനായി ജനിച്ചു.പ്രാഥമിക പഠനത്തിനു ശേഷം പാനൂരില്‍ താമസമാക്കി. നൂറ്റിഅമ്പതോളം പള്ളികള്‍ വിവിധ സ്ഥലങ്ങളില്‍ നി൪മിച്ചു. സമുദായ സ്നേഹിയും മതസൗഹാ൪ദ്ധത്തിന്റെസ വാക്താവുമായിരുന്നു അദ്ദേഹം. പാനൂ൪ മൊകേരിയിലെ “ജാമിഅ സഹ്റ” എന്ന മത സ്ഥാപനത്തിന്റെ ഉത്ഭവത്തിനും വള൪ച്ചക്കും വേണ്ടി വ൪ത്തിച്ച അദ്ദേഹം സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു. 1990 മാര്ച്ച് 30-ന്-(റമളാ൯ 3) വെള്ളിയാഴ്ചയായിരുന്നു അന്ത്യം.