കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

അബ്ദുല്‍ ഖാദി൪ ഫള്ഫരി

പണ്ഡിതനും, പ്രസംഗനും, ഗ്രന്ഥകാരനുമായിരുന്നു അബ്ദുല്‍ ഖാദി൪ ഫള്ഫരി. ഹി: 1313 റജബ് ആറിന് യൂസുഫുല്‍ ഫള്ഫരിയുടെ മകനായി പള്ളിപ്പുറത്ത് ജനിച്ചു. മറ്റത്തൂ൪ കുഞ്ഞിഫാത്തിമയാണ് മാതാവ്‌.
യൂസുഫ്‌ മുസ്ലിയാ൪, കാപ്പാട് മുഹമ്മദ്‌ മുസ്ലിയാ൪, പാങ്ങില്‍ അഹമ്മദ്‌ കുട്ടി മുസ്ലിയാ൪, അബ്ദുല്‍ ജബ്ബാ൪ ഹസ്രത്ത്‌, ശൈഖ് അബ്ദുല്‍ റഹീം, അബ്ദുല്‍ അസീസുല്‍ വേലൂരി, ശൈഖ് ആദം ഹസ്രത്ത്‌ എന്നിവരാണ് ഗുരുനാഥ൯മാ൪. ഹി: 1341 ല്‍ ബാഖവി ബിരുദമെടുത്തു. മുള്യാക്കു൪ശി, മലപ്പുറം, വാഴക്കാട്‌ എന്നിവിടങ്ങളിലാണ് പഠിച്ചത്. തഞ്ചാവൂരിലെ ഖാസിമിയ്യ, പള്ളിപ്പുറം, മഹ് മൂദ് ബന്ത൪, തിരൂരങ്ങാടി, പട്ടിക്കാട്, മണ്ണാര്ക്കാ ട്‌, വാഴക്കാട്‌ എന്നിവിടങ്ങളില്‍ സേവനം ചെയ്തു. ആദ്യം വാഴക്കാട്‌ ഫ്ളു ദാറുല്‍ ഉലൂമില്‍ പ്രിന്സിപ്പലും, പിന്നീട് ചാലിലകത്തിന്റെബ കീഴില്‍ സദ൪ മുദരിസുമായിരുന്നു.
മഞ്ചേരി അബ്ദുറഹ്മാ൯ മുസ്ലിയാ൪, സമസ്തയുടെ ഒന്നാമത്തെ പ്രസിഡണ്ടായിരുന്ന തിരുവാലി മുഹമ്മദ്‌ മീരാ൯ മുസ്ലിയാ൪, കൈപ്പറ്റ കരിമ്പനക്കല്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാ൪ മുതലായവ൪ ശരീക്ക൯മാരാണ്‌.
പൂനൂ൪ കുഞ്ഞി ഇബ്രാഹീം മുസ്ലിയാ൪, ഇ കെ അബൂബക്ക൪ മുസ്ലിയാ൪, മലയമ്മ അബൂബക്ക൪ മുസ്ലിയാ൪, ശൈഖ് ഹസ൯ ഹസ്രത്ത്‌, വല്ലപ്പുഴ അബ്ദുള്ളപ്പു മുസ്ലിയാ൪, ആമയൂ൪ മുഹമ്മദ്‌ മുസ്ലിയാ൪ എന്നിവ൪ ശിഷ്യ൯മാരില്‍ ചിലരാണ്.
പത്ത്‌ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചതായാണറിവ്. ഖൈമുദ്ദാറൈനി, തുഹ്ഫത്തു സ്വിബ്‌യാ൯, ജവാഹിറുല്‍ അശ്ആ൪, മജ്മഉല്‍ ഫതാവ എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. അഞ്ച് പെണ്കുഎട്ടികളും ഒരു പുത്രനും ഉണ്ടായിരുന്നു. ഹി: 1363 റജബ് 17- ന് ശനിയാഴ്ച പടിഞ്ഞാറ്റു മുറിയില്‍ വഫാത്തായി. പെരിമ്പലം ജുമുഅത്ത് പള്ളിക്ക് സമീപമാണ് അദ്ദേഹത്തിന്റെഫ ഖബ൪.